ബസില്‍ വെച്ചുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി.. ഫേസ്ബുക്ക് കുറിപ്പ് വൈറല്‍
ദീര്‍ഘ ദൂര യാത്രയ്ക്കിടെ ജനറല്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തപ്പോള്‍ സുരക്ഷയ്ക്കായി ലാപ്ടോപ്പ് ബാഗ് ചേര്‍ത്ത് വെച്ച യുവതിയുടെ അനുഭവകുറിപ്പ് കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ വൈറലായത്. എന്നാല്‍ അതിനെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ആ പെണ്‍കുട്ടിയെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടി കൊടുക്കുകയായണ് ഹെറീന ആലീസ് ഫെര്‍ണാണ്ടസ്.
കുട്ടിക്കാലത്ത് ബസ്സില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവം തുറന്നെഴുതിയാണ് കോഴിക്കോട് സ്വദേശിനിയായ ഹെരീന ആലീസ് ഫെര്‍ണാണ്ടസ് പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കുന്നത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങ

ബസ്സില്‍ വെച്ച്
ആറാം ക്ലാസിൽ പഠിക്കണ സമയമാണ്. സ്ക്കൂൾ ബസിലൊന്നുമല്ല യാത്ര. രാവിലെയും വൈകിട്ടും സ്ഥിരമായി പോകുകയും വരികയും ചെയ്യുന്ന ബസുകളുണ്ട്. ലൈൻ ബസുകളിലൊക്കെ സ്കൂൾ കുട്ടികൾ സീറ്റൊക്കെ കിട്ടിയാൽ ഇരിക്കും. സി ടി അല്ലേന്നും പറഞ്ഞ് എണീപ്പിച്ച് വിടുന്ന പരിപാടിയൊന്നുമുണ്ടായിരുന്നില്ല.

വൈകി
3. 30യ്ക്ക് സ്കൂൾ വിട്ട് ജൂനിയർ സ്കൂളിലേക്ക് പോകുന്ന വഴിയിൽ വീണ് കിടക്കുന്ന പുളി പെറുക്കി ബസ്സ്റ്റോപ്പിലെത്തിയപ്പോൾ അന്നൊരു 2, 3 മിനിറ്റ് വൈകി. സ്ഥിരമായി പോകുന്ന ബസ് പോയിണ്ട്. അടുത്ത ബസ് വന്നപ്പഴേ നല്ല തിരക്കാണ്. ക്ലീനർ പിറകിൽ കൂടി കേറിക്കോളാൻ പറഞ്ഞു.

ഇരുന്നു
ഞങ്ങൾ മൂന്നാല് പേരുണ്ട്. അവിടൊരു കമ്പീൽ തൂങ്ങി പുളിയും തിന്നങ്ങനെ നിൽക്കുവാണ്.
മാനാഞ്ചിറ ആയപ്പോൾ ഞാൻ നിന്നതിനടുത്തുള്ള ഒരു സീറ്റ് കാലിയായി. മോളിരുന്നോന്ന് പറഞ്ഞ് ഒരു മൻഷ്യൻ കാലകത്തി തന്നു. ജനലിനടുത്തെന്നെ ഇരുന്നു.

അടുത്തിരുന്നയാള്‍
മടിയിൽ ബാഗുണ്ട്. കൂടേണ്ടായിരുന്ന ഒരാൾടെ ബാഗും കൂടി പിടിക്കാൻ തന്നിണ്ട്.എം.സി.സി ബാങ്ക് എത്തിയപ്പഴേക്കും ബസിൽ ആൾക്കാർ പിന്നെയും കയറി നിറഞ്ഞു

കൈവെച്ചു
അടുത്തിരുന്നയാൾ എന്നെ വല്ലാതെ ഞെരുക്കിയിരുത്താൻ തുടങ്ങി. അയാളുടെ കയ്യെടുത്തെന്റെ കാലിലും പാവാടയ്ക്കടിയിലേക്കും വെച്ചു.

പരാജയപ്പെട്ടു
ഞാൻ ഒരക്ഷരം മിണ്ടാൻ പറ്റാതെ ചുണ്ടൊന്നനക്കാൻ പോലും പറ്റാതെ ഇരുന്ന് വിറച്ചു. കയ്യിലുള്ള ബാഗ് വെച്ച് അയാളെ പ്രതിരോധിക്കാനുള്ള എന്റെ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു. അയാളുടെ കൈ യഥേഷ്ടം എന്റെ പാവാടയ്ക്കടിയിലൂടെ സഞ്ചരിച്ചു.

എഴുന്നേറ്റു
നുള്ളിയും മാന്തിയും അയാളെക്കൊണ്ടാകും വിധമൊക്കെ അയാൾ ചെയ്തു. ഒരക്ഷരം പോലും ഉച്ചരിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഞാനെന്തോ വലിയ തെറ്റ് ചെയ്തെന്നായിരുന്നു എന്റെ ചിന്ത. ചാലപ്പുറം എത്തിയപ്പോൾ ഞാൻ ചാടിയെണീറ്റു.

ഉറക്കം കെടുത്തി
അയാൾ എന്റെ മുഖത്തു നോക്കി ചിരിച്ച് എനിക്ക് കാലൊതുക്കി തന്നു. ആ തിരക്കിലൂടെ കഷ്ടപ്പെട്ട് ഒരു വിധം ഞാൻ കാളൂർ റോഡ് ബസിറങ്ങി വീട്ടിലേക്ക് നടന്നു.. ആ ചിരി എത്രകാലമെന്റെ കണ്ണിലുണ്ടായിരുന്നുവെന്നോ!

അനുഭവങ്ങള്‍
എത്ര രാത്രികളിലെന്റെ ഉറക്കം കളഞ്ഞിരിക്കുന്നുവെന്നോ!
അതിന് ശേഷം ഇതുപോലെ എത്രയെത്ര അനുഭവമുണ്ടായിരിക്കുന്നു. വലുതായതിൽ പിന്നെ എത്ര പേരെ പിന്ന് വച്ച് കുത്തിയിരിക്കുന്നു.

മെന്‍റല്‍ ട്രോമ
കാൽ ചവിട്ടിയരച്ചിരിക്കുന്നു. മുഖത്തടിച്ചിരിക്കുന്നു. കൈ മുട്ട് വെച്ച് വയറ്റിൽ കുത്തിയിരിക്കുന്നു. ഇതൊക്കെ ഇത്ര വലിയ കാര്യമാണോയെന്ന് തോന്നുന്ന സാഹചര്യങ്ങൾ ഒരു പെൺകുട്ടിയെ /സ്ത്രീയെ കൊണ്ടു ചെന്നെത്തിക്കുന്ന ട്രോമ ഊഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരിക്കും.

ലേശം ബുദ്ധിമുട്ടാണ്
അതുകൊണ്ട് താൻ സുരക്ഷിതയല്ല എന്ന് ഒരു പെൺകുട്ടിക്ക് തോന്നിക്കഴിഞ്ഞാൽ അവൾ ബാഗ് വെച്ചോ ചെരുപ്പ് വെച്ചോ ആ സാഹചര്യം ഒഴിവാക്കട്ടെ. നിങ്ങളുടെ ട്രോളുകൾക്കോ ഫെമിനിച്ചിവിളികൾക്കോ ആ അവസ്ഥയോട് റിസംബിൾ ചെയ്യാൻ കഴിയില്ല. അത് നിങ്ങടെ ബോക്സിന് പുറത്തുള്ള കാര്യങ്ങളാണ്. ഹാന്റിൽ ചെയ്യാൻ ലേശം ബുദ്ധിമുട്ടാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications