ഹൈബി ഈഡന്റെ ട്വീറ്റ്, പ്രതികരിച്ച് സിന്ധ്യ; വിമാനത്തിലെ പ്രതിഷേധം കേന്ദ്രം അന്വേഷിക്കും
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. വിഷയം പരിശോധിച്ച് വരികയാണെന്നും, നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ട്വിറ്ററിലൂടെ മന്ത്രി ഇക്കാര്യം അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം വലിയ വിവാദമായ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് ഹൈബി ഈഡന്‍ ഇക്കാര്യം പങ്കുവെച്ച് ട്വിറ്റ് ചെയ്തിരുന്നു. അതിനാണ് സിന്ധ്യ മറുപടി നല്‍കിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ മര്‍ദിച്ചെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹൈബി ഈഡന്‍ ട്വീറ്റ് ചെയ്തത്.
Recommended Video

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തില്‍ വെച്ച് മര്‍ദിച്ചിട്ടും ഇന്‍ഡിഗോയും ഡിജിസിഎയും കേന്ദ്ര വ്യോമയാന മന്ത്രാലയവും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഹൈബി നേരത്തെ ട്വീറ്റ് ചെയ്തിരഹുന്നു. ഇപി ജയരാജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു. വിമാനത്തില്‍ നിന്നുള്ള വീഡിയോ അടക്കമാണ് ഹൈബി ഈഡന്‍ കേന്ദ്ര മന്ത്രിയെ ടാഗ് ചെയ്ത് പങ്കുവെച്ചത്. വിഷയം തന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. അതേസമയം ഇന്‍ഡിഗോ റിപ്പോര്‍ട്ടില്‍ മൂന്ന് പേര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അടുത്തേക്ക് പാഞ്ഞടുത്തുവെന്നാണ് അതില്‍ പറയുന്നത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നാണ് കോണ്‍ഗ്രസും അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വാദിക്കുന്നത്. പരാതിക്കാരുടെ വാദം വധശ്രമമാണ് ഉണ്ടായതെന്നാണ്. മുഖ്യമന്ത്രിക്ക് നേരെ വന്നവരെ നേരത്തെ ഇപി ജയരാജന്‍ പിടിച്ച് തള്ളിയിരുന്നു. അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പരാതിക്കാരനുമായ അനില്‍ കുമാറിനെയും കൂട്ടി പോലീസ് പരിശോധന നടത്തി. തെളിവെടുപ്പ് സംബന്ധിച്ച് പോലീസ് മഹസര്‍ തയ്യാറാക്കി. ഇപി ജയരാജന്‍ മുദ്രാവാക്യം വിളിച്ചവരെ സീറ്റുകള്‍ക്കിടയിലേക്ക് തള്ളിയിട്ടെന്നാണ് പരാതി.
അതേസമയം വിമാനത്തിലെ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ആഭ്യന്തര സമിതിയാണ് അന്വേഷിക്കുക. എയര്‍ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടായിരിക്കും. ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഗണ്‍മാന്‍ അനിലിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്.
ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍ നിന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നല്‍കിയ നിര്‍ദേശം.












Click it and Unblock the Notifications