കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ: ജാഗ്രത തുടരും, സൂക്ഷ്മ നിരീക്ഷണം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നിപ്പ ഒരാൾകൂടി മരിച്ച സാഹചര്യത്തിൽ ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്ഥിതിഗതികൾ ചീഫ്‌സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. വൈറസ് ബാധയേറ്റ മറ്റ് പ്രദേശങ്ങളിലും മരുന്ന് വിതരണംചെയ്യാൻ നിർദ്ദേശിച്ചു.

സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇന്ന് ഉച്ചയ്ക്ക് 2 ന് കോഴിക്കോട് കളകളക്ടറേറ്റിൽ യോഗം ചേരും. മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, എ കെ. ശശീന്ദ്രൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, എം.പി.മാർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും. വൈകിട്ട് 4 ന് കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കളക്ടറേറ്റിൽ ചേരും.

Recommended Video

cmsvideo
നിപ വൈറസ് ലക്ഷണങ്ങളോടെ സംസ്ഥാനത്ത് 29 പേര്‍ ചികിത്സയില്‍ | Oneindia Malayalam
nipah


നിപ്പ വൈറസുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്താനും മുൻകരുതൽ നടപടികൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിലവിൽ സർക്കാർ എടുത്ത നടപടികളിൽ കേന്ദ്ര സംഘവും മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തിയകാര്യം യോഗം വിലയിരുത്തി. ആരോഗ്യമന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി പോൾ ആന്റണി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം. ശിവശങ്കർ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവർ പങ്കെടുത്തു.

English summary
High alert on Nipah virus attak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X