പിവി അൻവറിന് പാർക്ക് പൂട്ടിയിടേണ്ടി വരില്ല! പാർക്കിന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള അമ്യൂസ്മെന്റ് പാർക്കിന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഹൈക്കോടതി പ്രവർത്തനാനുമതി നൽകിയത്.

ഭാര്യയ്ക്കൊപ്പം ഹോട്ടലിൽ കയറി, പിന്നീട് കാണാതായി! മന്ത്രി എംഎം മണിയുടെ സഹോദരന്റെ മരണം; ദുരൂഹത ബാക്കി

ബെഹ്റയുടെ ബംഗാളി കൊണ്ടും രക്ഷയില്ല! കൂടുതൽപേർ കേരളം വിടുന്നു, ബംഗാളിൽ നോട്ടീസ് വിതരണവും...

കക്കടാംപൊയിലിലാണ് പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള അമ്യൂസ്മെന്റ് വാട്ടർ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് തന്നെയാണ് ആദ്യം പാർക്കിന് പ്രവർത്തനാനുമതി നിഷേധിച്ചത്.

pvanwar

പാർക്കിന്റെ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും, നിയമലംഘനം നടത്തിയെന്നും കാണിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ബോർഡ് നിഷ്കർഷിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചാൽ പാർക്കിന് പ്രവർത്തനാനുമതി നൽകുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

ശ്രുതിയെ ഭർത്താവിനൊപ്പം വിട്ടു! ഭാര്യയെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അനീസ്! ലൗജിഹാദല്ലെന്ന് ഹൈക്കോടതി

മലിനീകരണ നിയന്ത്രണ ബോർഡ് പാർക്കിന്റെ പ്രവർത്തനാനുമതി റദ്ദാക്കിയതിനെതിരെ പിവി അൻവർ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോട് ഏറ്റവും പുതിയ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. പാർക്ക് പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞദിവസം റിപ്പോർട്ട് നൽകിയത്. ഇതിനെ തുടർന്നാണ് പാർക്കിന് പ്രവർത്തനം തുടരാമെന്ന് വ്യക്തമാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

English summary
high court allows permission for pv anwar's park.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്