ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു സൗമ്യയുടെ കൊലപാതകം. എറണാകുളം -ഷോര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്യുകയായിരുന്നു. വികാലംഗനായ ഗോവിന്ദച്ചാമി തമിഴ്‌നാട് സേലം സ്വദേശിയാണ്. ഇയാള്‍ക്കെതിരെ എട്ട് കേസുകള്‍ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്.
വിചാരണ കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ ദൃക്‌സാക്ഷികളില്ല എന്ന വാദം നിരത്തിയായിരുന്നു ഹര്‍ജി. എന്നാല്‍ പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി അംഗീകരിക്കുകയായിരുന്നു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സൗമ്യം വധക്കേസിലെ വിലയിരുത്തിയത്. സൗമ്യ ആക്രമിക്കപ്പെടുമ്പോള്‍ ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ മനോഭാവം ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. മറ്റ് യാത്രക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു.
ശാസ്ത്രീയമായ 15 തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഇതില്‍ ഒന്ന് പോലും ഖണ്ഡിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ല.












Click it and Unblock the Notifications