Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രങ്ങളിലെ വെടിക്കെട്ട് നിരോധന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി: സർക്കാറിന് തീരുമാനമെടുക്കാം

കൊച്ചി: ആരാധനാലയങ്ങളിലെ വെട്ടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദ്ദേശവും ഡിവിഷൻ ബെഞ്ച് പൂർണമായും റദ്ദാക്കി. അസമയത്തെ വെടിക്കെട്ട് എന്ന നിർദേശത്തില്‍ വലിയ സംശയങ്ങള്‍ ഉയർന്നതോടെ സർക്കാരും സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ രംഗത്ത് വന്നിരുന്നു.

വെടിക്കെട്ട് സംബന്ധിച്ച സമയക്രമത്തില്‍ അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിംഗിള്‍ ബെഞ്ചിന് മുന്നില്‍ എല്ലാ കക്ഷികളും എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് നിയമാനുസൃതം കേസുകള്‍ തീർപ്പാക്കണമെന്നും നിർദേശിച്ചു.

firecrackers-

സിംഗിൾ ബ‌ഞ്ച് ഉത്തരവിൽ അസമയം ഏതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നത് ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖാനിക്കാനിടവരുമെന്നും ഈ സാഹചര്യത്തില്‍ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു സർക്കാർ അപ്പീലിലൂടെ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനത്തെ ഏതെങ്കിലും ക്ഷേത്രത്തില്‍ വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരുന്നുവെന്ന് ഹർജിക്കാരന്‍ പരാതിപ്പെട്ടിരുന്നില്ല. പരിഗണനാ വിഷയത്തിന് പുറത്തുള്ള കാര്യമാണ് കോടതി പരിശോധിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ക്ഷേത്രങ്ങളിലെ വെടിക്കെടുകള്‍ക്ക് സുപ്രീംകോടതിയടക്കം നേരത്തെ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. തൃശൂര്‍ പൂരത്തിലടക്കം പല ദേവസ്വങ്ങളും ആ ഇളവുകള്‍വെച്ച് വെടിക്കെട്ട് നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ തന്നെ വെടിക്കെട്ട് നിരോധനം അപ്രായോഗികമാണ്. അതുകൊണ്ട് തന്നെ വെടിക്കെട്ട് നിരോധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് അടിയന്തമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ ഹർജിയില്‍ ആവശ്യപ്പെട്ടു.

ക്ഷേത്രോത്സവങ്ങള്‍ക്കുള്ള വെടിക്കെട്ടിന് ഇളവ് നല്‍കി 2005 ല്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചില സംശയങ്ങളെ തുടർന്ന് 2006 ല്‍ ഇത് സംബന്ധിച്ച് വ്യക്ത വരുത്തി വീണ്ടും ഉത്തരവിറക്കി. തൃശ്ശൂർ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതുള്‍പ്പെടേയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

അതേസമയം, ദീപാവലി ആഘോഷത്തിനു പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയാക്കിയും നിയന്ത്രിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+