സ്ഥലത്ത് വൻ നിധി ശേഖരം!! നിധി വേട്ടക്കാരെ കൊണ്ട് പൊറുതിമുട്ടി കുടുംബം!! ഒടുവിൽ?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: വെന്നിമലയിലെ നിധി വേട്ടക്കാരെ കൊണ്ട് പൊറുതി മുട്ടിയ കുടുംബത്തിന് ആശ്വാസം. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതോടെയാണ് കുടുംബത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമായത്. വെന്നിമലയിലെ ഭൂമിയിൽ പരിശോധന നടത്താൻ ആർക്കിളിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയ്ക്കും പുരാവസ്തു ഡയറക്ടറേറ്റിനും ഹൈക്കോടതി നിർദേശം നൽകി. പ്രാഥമിക പരിശോധന നടത്തി സമയബന്ധിതമായി റിപ്പോർട്ട് നൽകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്.

വെന്നിമലയിലെ താമസക്കാരനായ കോട്ടയം മീനടം സ്വദേശി പ്രിൻസ് പുന്നൻ മാർക്കോസ്, അമ്മ ഏലിയാമ്മ മാർക്കോസ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. തെക്കും രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന വെന്നിമലയിൽ നിധിയുണ്ടെന്ന പ്രചരണത്തെ തുടർന്ന് പലരും അവിടെ നിധി തിരയാൻ എത്തിയതോടെ പുന്നമലയിലെ ജതാമസക്കാരൻ പ്രിൻസിനും കുടുംബത്തിനും തലവേദനയായി. പ്രിൻസ് അമ്മ ഏലിയാമ്മ, പ്രിൻസിന്റെെ മക്കൾ എന്നിവരാണ് അവിടെ താമസിക്കുന്നത്.

treasure

നിധിയുണ്ടെന്ന് വിശ്വസിച്ച് വരുന്നവർ സ്ഥലത്ത് പരിശോധന നടത്താൻ ആരംഭിച്ചതോടെ ജീവനും സ്വത്തിനും സംരക്ഷണം തേടിയാണ് പ്രിൻസ് കോടതിയെ സമീപിച്ചത്. സ്ഥലം പരിശോധിച്ച് നിധി ഉണ്ടെങ്കിൽ നിയമാനുസൃതം നടപടി എടുക്കണമെന്നും ഇല്ലെങ്കിൽ അക്കാര്യം നാട്ടുകാരെ ബോധ്യപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.

ഒന്നരയേക്കറോളം വരുന്ന സ്ഥലത്തെ വീടിന് വർഷങ്ങൾ പഴക്കമുണ്ട്. വെന്നിമലയോട് ചേർന്നുള്ള പറമ്പിൽ പാറക്കെട്ടുകളും ചെറുകുളങ്ങളുമുണ്ട്. പ്രദേശം പരിശോധിക്കണമെന്ന് പ്രിന്‍സ് നേരത്തെ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകിയിരുന്നു.പ്രാഥമികാന്വേഷണം നടത്താന്‍ പുരാവസ്തുവകുപ്പ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി.

പുരാവസ്തുവകുപ്പാകട്ടെ, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനോട് അന്വേഷിക്കാന്‍ പറഞ്ഞു. തങ്ങള്‍ നിധി പരിശോധന നടത്താറില്ലെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മറുപടി നല്‍കി. ഇതോടെയാണ് പ്രിൻസ് കോടതിയെ സമീപിച്ചത്.

English summary
high court directed to archeological department to examine vennimala
Please Wait while comments are loading...