എംഎല്‍എ സ്ഥാനത്തു നിന്നും പിസി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കൂറുമാറ്റ നിരോധന നിയമം ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പിസി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജ്ജിന്റെ വിശദീകരണം കേള്‍ക്കാന്‍ പോലും സ്പീക്കര്‍ തയ്യാറായില്ലെന്നും കോടതി നിരീക്ഷിച്ചു.
അയോഗ്യനാക്കിയ നടപടി സ്പീകര്‍ക്ക് സൗകര്യപൂര്‍വ്വം പുനപരിശോധിക്കാമെന്നും കോടതി അറിയിച്ചു. അയോഗ്യനാക്കുന്നതിന് തലേദിവസം ജോര്‍ജ് സമര്‍പ്പിച്ച രാജി സ്പീക്കര്‍ പരിഗണിക്കണമായിരുനെന്നും കോടതി ചൂണ്ടിക്കാട്ടി.

തന്റെ രാജി സ്പീക്കര്‍ സ്വീകരിക്കാതിരുന്നത് ചട്ടലംഗനമാണെന്നായിരുന്നു ജോര്‍ജിന്റെ വാദം. ഈ വാദം കോടതി അംഗീകരിച്ചു. സത്യം ജയിച്ചതില്‍ അഭിമാനമുണ്ടെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി എഴുതികൊടുക്കുന്നത് വായിക്കു്‌ന വിവരദോഷിയാണ് സ്പീകര്‍. മാന്യതയുണ്ടെങ്കില്‍ സ്പീകര്‍ രാജി വെക്കണം. സ്പീകരുടെ കസേരയുടെ മാന്യത കാണിക്കണമെന്നും ജോര്‍ജ് പറഞ്ഞു.
ചീഫ് വിപ്പ് തോമസ്സ് ഉണ്ണിയാടനാണ് ജോര്‍ജിനെതിരെ പരാതി കൊടുത്തത്. 2015 ജൂണ്‍ മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ജോര്‍ജിനെ പുറത്താക്കിയിരുന്നത്. എംഎല്‍എ സ്ഥാനത്തു നിന്നും താന്‍ പുറത്താകുമെന്ന് നേരത്തെ മുന്നില്‍ കണ്ട ജോര്‍ജ് സ്വന്തം കൈപ്പടയില്‍ എഴുതിയ രാജികത്ത് സ്പീക്കര്‍ക്ക് കൈമാറിയിരുന്നു. പക്ഷെ സ്പീക്കര്‍ അത് സ്വീകരിച്ചിരുന്നില്ല.












Click it and Unblock the Notifications