സിനിമയ്‌ക്കൊപ്പം ഹൈക്കോടതി... കേന്ദ്രത്തിന്റെ തീരുമാനം റദ്ദാക്കി, എസ് ദുര്‍ഗ്ഗയ്ക്ക് പച്ചക്കൊടി

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ്ഗയ്ക്ക് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചു. ഹൈക്കോടതിയാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്. നേരത്തേ സിനിമ ഗോവയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

a

എസ് ദുര്‍ഗ്ഗയെ ചലച്ചിത്ര മേളയില്‍ നിന്നൊഴിവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ സനല്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പച്ചക്കൊടി കാണിച്ചത്. സിനിമയെ ചലച്ചിത്രമേളയില്‍ നിന്നും വിലക്കിയ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും നീതിവിരുദ്ധവുമാണെന്നാണും സംവിധായകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ സെന്‍സറിങ് കേരളത്തില്‍ കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ എസ് ദുര്‍ഗ്ഗ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും സനല്‍കുമാര്‍ തന്റെ ഹര്‍ജിയില്‍ വിശദമാക്കി.

2

എസ് ദുര്‍ഗ്ഗയടക്കം രണ്ടു സിനിമകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഗോവന്‍ ചലച്ചിത്രമേളയില്‍ നിന്നൊഴിവാക്കിയത്. ന്യൂഡ് എന്നതായിരുന്നു രണ്ടാമത്തെ സിനിമ. ഈ രണ്ടു സിനിമകളെ വിലക്കിയതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരേ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ സനല്‍കുമാര്‍ തീരുമാനിച്ചത്.

English summary
S Durga film will be shown in goa film festival

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്