കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹക്കേസ്: ആയിഷ സുല്‍ത്താനയ്‌ക്കെതിരെയുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് കോടതി

Google Oneindia Malayalam News

കൊച്ചി: 'ജൈവായുധ' പരാമര്‍ശത്തിന്റെ പേരിലുള്ള രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര സംവിധായിക ആയിഷ സുല്‍ത്താനയ്ക്ക് എതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.

രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.

ayshasulthana-

സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തനിക്കെതിരെ കേന്ദ്രസര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും ചാര്‍ത്തിയ കേസുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ആയിഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പൂര്‍വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പോക്സോ കേസില്‍ കെവി ശശി കുമാറിന് ജാമ്യംപൂര്‍വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പോക്സോ കേസില്‍ കെവി ശശി കുമാറിന് ജാമ്യം

കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപുകാര്‍ക്കു നേരെ ജൈവായുധം പ്രയോഗിച്ചതായി 2021 ജൂണ്‍ 7ലെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതിന് പിന്നാലെയാണ് രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിഷ സുല്‍ത്താന ഹര്‍ജി നല്‍കിയത്. കവരത്തി പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറും കേസിന്മേലുള്ള തുടര്‍ നടപടികളും റദ്ദാക്കണമെന്നാണ് ആയിഷ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും തന്റെ വിമര്‍ശനങ്ങള്‍ ഏതെങ്കിലും തരത്തില്‍ കലാപങ്ങള്‍ക്കോ മറ്റോ വഴിവച്ചിട്ടില്ലെന്നുെ ഈ സാഹചര്യത്തില്‍ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനില്‍ക്കില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia

ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിഷ സുല്‍ത്താന അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫുല്‍ പട്ടേലിനെ ബയോ വെപ്പണ്‍ എന്ന് വിളിച്ചതാണ് കേസിന് കാരണമായത്. കോവിഡ് കൂടിയത് അഡ്മിനിസ്‌ട്രേറ്ററുടെ അലംഭവം കാരണം ആണെന്ന് സൂചിപ്പിക്കാന്‍ ആണ് ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതെന്നാണ് ആയിഷ പറഞ്ഞത്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് കേസ് എടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

English summary
High Court has stayed the proceedings against film director Aysha Sulthana in the sedition case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X