കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആകാന്‍ സാധ്യത

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ലേയ്ക്ക് ഉയര്‍ത്തുന്ന കാര്യം പരിഗണിയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വളരെ ചെറുപ്പത്തില്‍ തന്നെ പെണ്‍കുട്ടികള്‍ വിവാഹിതരാവുകയും ചുരുക്കം വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹ മോചനം നേടുകയും ചെയ്യുന്ന പ്രവണത നില നില്‍ക്കുന്നെന്നും മദ്രാസ് ഹൈക്കോടതി.

ഒരു ആണ്‍കുട്ടിയുടെ വിവാഹം പ്രായം 21 വയസാണ്. പെണ്‍കുട്ടിയ്ക്ക് 18 ഉം. 17 വയസ് വരെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേ ക്ളാസിലെ വിദ്യാര്‍ഥികളാണ്. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് വിവാഹ പ്രായലും പക്വതയും ആകുമോ എന്നാണ് കോടതി ചോദിയ്ക്കുന്നത്. ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസ് എസ് മണികുമാറും വിഎസ് രവിയുമാണ് ഇക്കാര്യം ചോദിച്ചത്.

Wedding

17 വയസ് വരെ ഒന്നിച്ച് പഠിയ്ക്കുന്ന ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരു വര്‍ഷം കഴിയുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് മാത്രം എങ്ങനെ പക്വത കൈവരുന്നു എന്നാണ് കോടതി ചോദിയ്ക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമം, പ്രായപൂര്‍ത്തി നിയമം എന്നിവയില്‍ ഭേദഗതി വരുത്തി വിവാഹ പ്രായം 21 ആക്കണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്.

18 വയസ് എത്തിയ പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ താത്പര്യം പരിഗണിയ്ക്കാതെ ഒളിച്ചോടി വിവാഹം കഴിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഒട്ടേറെ ഹേബിയസ് കോര്‍പസ് ഹര്‍ജികളെത്തിയ സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം.

English summary
Increasing the legal age of marriage for girls from minimum 18 years was mooted by the Madras High Court today as a way out to check instances of hundreds of women getting married at an young age only to be separated a few years later.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X