കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടി പട്ടിക്കൂട്ടില്‍: ആരോപണവിധേയമായ സ്‌കൂള്‍ പൂട്ടാന്‍ കോടതി ഉത്തരവ്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കുട്ടിയെ പട്ടിക്കൂട്ടിലടച്ചു എന്ന ആരോപണം ഉയര്‍ന്ന സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. സ്‌കൂള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

എല്‍കെജി വിദ്യാര്‍ത്ഥിയെ ശിക്ഷാനടപടിയുടെ ഭാഗമായി സ്‌കൂളിലെ പട്ടിക്കൂട്ടില്‍ അടച്ചു എന്നായിരുനനു പരാതി. വിദ്യാര്‍ത്ഥിയുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്.

school-kid

തിരുവനന്തപുരം പാപ്പനംകോടുള്ള ജവഹര്‍ ഇംഗീഷ് മീഡിയം സ്‌കൂളിനെതിരെയാണ് പരാതി ഉയര്‍ന്നത്. തുടര്‍ന്ന് സ്‌കൂളിലെ പ്രധാനാധ്യാപികക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുക വരെ ഉണ്ടായി. എന്നാല്‍ സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് മറികടന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു ഉത്തരവിട്ടത്. സ്‌കൂളില്‍ അടിസഥാന സൗകര്യമില്ലെന്നായിരുന്നു പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് .

അടിസ്ഥാന സൗകര്യ പ്രശ്‌നം തന്നെയാണ് ഇപ്പോള്‍ ഹൈക്കോടതിയും ഉന്നയിച്ചിരിക്കുന്നത് . അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂള്‍ പൂട്ടണം എന്നാണ് ഉത്തരവ്. കോടതി ഉത്തരവിനെ അപ്പീല്‍ പോകുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു .

English summary
High Court order to close down Pappanamkode Jawahar English Medium School
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X