എല്ലാം വെറുതെയായി? ജിഷ്ണുവിന്റെ മരണം; പികെ കൃഷ്ണദാസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു...

  • Written By:
Subscribe to Oneindia Malayalam
കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ കോളേജ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പികെ കൃഷ്ണദാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചെയര്‍മാന്‍ പികെ കൃഷ്ണദാസ് ഒന്നാം പ്രതിയാണ്. പികെ കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതിനും കൃഷ്ണദാസിനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ ഒളിവിലാണ്.

jishnupranoy

കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ അഞ്ചു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞതോടെ കൃഷ്ണദാസിന്റെയും മറ്റു പ്രതികളുടെയും അറസ്റ്റ് വൈകുമെന്ന് തീര്‍ച്ചയാണ്. കൃഷ്ണദാസിനെ കൂടാതെ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിച്ച സമയത്ത് പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ സിപി പ്രവീണ്‍, ബിബിന്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

English summary
High court ordered to block arrest of pk krishnadas.
Please Wait while comments are loading...