ജഡ്ജിമാര്‍ കൈക്കൂലി വാങ്ങുന്നെന്നാരോപണം; കോടതിയലക്ഷ്യക്കേസില്‍ ഷാജഹാന്‍ നേരിട്ട് ഹാജരാകണം
ജഡ്ജിമാര്‍ക്ക് വേണ്ടി എന്ന പേരില്‍ കക്ഷികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനെതിരെ അഭിഭാഷകനെതിരെ കേസെടുത്തിരുന്നു. ഇക്കാര്യത്തിലായിരുന്നു ഷാജഹാന്റെ കോടതിയലക്ഷ്യ പരാമര്‍ശം

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ കെ എം ഷാജഹാന്‍ നേരിട്ട് ഹാജരാകണം എന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ജഡ്ജിക്കെതിരെ പ്രതിപക്ഷം എന്ന യൂട്യൂബ് ചാനല്‍ വഴി അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് കെ എം ഷാജഹാനെതിരെ കോടതിയലക്ഷ്യ കേസ് രിജസ്റ്റര്‍ ചെയ്തത്.
മാര്‍ച്ച് 13 ന് കെ എം ഷാജഹാന്‍ നേരിട്ട് ഹാജരാകണം എന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കെ എം ഷാജഹാനെതിരെ ഹര്‍ജി നല്‍കിയത്.
യൂട്യൂബ് ചാനലിലൂടെ ജഡ്ജിമാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു എന്നാണ് പരാതി. നേരത്തെ ജഡ്ജിമാര്‍ക്ക് നല്‍കാന്‍ എന്ന വ്യാജേന കക്ഷികളില്‍ നിന്ന് അഭിഭാഷകന്‍ സെബി ജോസ് കിടങ്ങൂര്‍ പണം കൈപ്പറ്റി എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.
ഈ പണം സൈബി ജഡ്ജിമാര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നായിരുന്നു കെ എം ഷാജഹാന്‍ ആരോപിച്ചത്. ഇതില്‍ ഹൈക്കോടതിയിലെ ചില ജഡ്ജിമാര്‍ക്കും പങ്കുണ്ടെന്ന് ഷാജഹാന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നിയമം 1971ലെ ഭാഗം 8 എ പ്രകാരം അഡ്വക്കേറ്റ് ജനറല്‍ കെ എം ഷാജഹാന് എതിരെ കേസ് കൊടുക്കുകയായിരുന്നു.
ഷാജഹാന്റെ ആരോപണം ജുഡീഷ്യറിയെ അവഹേളിക്കുന്നതും അപകീര്‍ത്തീകരവുമാണ് എന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിപക്ഷം എന്ന യൂട്യൂബ് ചാനലിലൂടെ കെ എ. ഷാജഹാന്‍ മൂന്ന് ജഡ്ജിമാരെ അവഹേളിക്കാന്‍ ശ്രമിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ നിയമം പ്രകാരം കെ എം ഷാജഹാന്‍ കുറ്റക്കാരനാണെന്നും കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications