
പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോട് പെരുമാറി എന്ന് കാണിച്ച് നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി എന്നത് പരിഗണിച്ചാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി
കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നടന്‍ ക്ഷമാപണം നടത്തിയ സാഹചര്യത്തില്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുകയാണ് എന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ നേരത്തെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തനിക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി കേസ് സ്റ്റേ ചെയ്തിരുന്നു. കേസ് പിന്‍വലിക്കുകയാണ് എന്ന് അവതാരകയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കിയത്.
'വിലക്കാനൊക്കെ പറ്റും... അത് നടപ്പിലാകുമോ എന്നതാണ് കാര്യം'; ശ്രീനാഥ് ഭാസി വിഷയത്തില്‍ അനൂപ് മേനോന്

ഉണ്ടായ സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞിട്ടുണ്ട് എന്നും തനിക്ക് ആരെയും ഉപദ്രവിക്കാന്‍ താത്പര്യമില്ല എന്നുമാണ് അവതാരക ഹൈക്കോടതിയെ അറിയിച്ചത്. ഇതോടെ ശ്രീനാഥ് ഭാസിയുടെ ഹര്‍ജിയും അവതാരകയുടെ കേസ് പിന്‍വലിക്കാനുള്ള അപേക്ഷയും ഹൈക്കോടതി മുഖവിലക്കെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു ശ്രീനാഥ് ഭാസിക്കെതിരെ മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
'തട്ടിപ്പില്‍ വീഴില്ല എന്ന് സ്വയം തീരുമാനിക്കണം.. സഹകരണബാങ്കില്‍ നടക്കുന്നതും നരബലി'; സുരേഷ് ഗോപി

സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. ഇതിന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയിലും അവതാരക പരാതി നല്‍കിയിരുന്നു. ഇതോടെ പുതിയ സിനിമകളില്‍ നിന്ന് ശ്രീനാഥ് ഭാസിയെ നിര്‍മാതാക്കളുടെ സംഘടന വിലക്കിയിരുന്നു. ഇതിനിടെയാണ് ശ്രീനാഥ് ഭാസി, അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തിയത്.
കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...

പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ല എന്ന് അവതാരക അറിയിച്ചതായും ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടു. തനിക്ക് പരാതിയില്ല എന്നും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ല എന്നും പരാതിക്കാരിയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു.

നിര്‍മാതാക്കളുടെ സംഘടനയേയും അവതാരക തനിക്ക് പരാതി ഇല്ല എന്ന് അറിയിച്ചു. അതേസമയം ശ്രീനാഥ് ഭാസിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നിര്‍മാതാക്കളുടെ സംഘടന പിന്‍വലിച്ചിട്ടില്ല. ശ്രീനാഥ് ഭാസിക്ക് എതിരെ മറ്റ് ചിലരും പരാതി നല്‍കിയിരുന്നു എന്നും അതിനാല്‍ വിലക്ക് അച്ചടക്ക നടപടിയാണ് എന്നുമാണ് നിര്‍മാതാക്കളുടെ സംഘടന അവകാശപ്പെടുന്നത്