കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റെ അധ്യാപക നിയമന പാക്കേജ് ഹൈക്കോടതി റദ്ദാക്കി

  • By Athul
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക നിയമന പാക്കേജ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന 45 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന 1:45 അനുപാതമാണ് കോടതി റദ്ദാക്കിയത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്‍പി സ്‌കൂളില്‍ ( ഒന്ന് മുതല്‍ അഞ്ച് വരെ) 1:30 ഉം, യുപി സ്‌കൂളില്‍ ( അറ് മുതല്‍ എട്ട് വരെ) 1:35 അനുപാതവും നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

അധ്യാപക നിയമനത്തില്‍ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമാണ് ബാധകമാകുക എന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ 30 എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപക സംഘടനയായ കെപിഎസ്ടിയുവും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ വിധി പുറപ്പെടുവിച്ചത്.

HIGH COURT

എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണമെന്ന ഉത്തരവും കോടതി റദ്ദാക്കിയിട്ടുണ്ട്. 2015-16 മുതലുള്ള തസ്തിക നിര്‍ണയം 1:45 അനുപാതത്തില്‍ അയിരിക്കണമെന്നാണ് അധ്യാപക പാക്കേജില്‍ സര്‍ക്കാര്‍ നേരത്തെ പറഞ്ഞിട്ടുള്ളത്.

സംസ്ഥാനത്ത് ജോലിനോക്കുന്ന 200ന് മുകളില്‍ വരുന്ന അധ്യാപകര്‍ക്ക്, ആശ്വാസം പകരുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

English summary
The High Court has quashed the state government's package for appointment of teachers. As per the package, the teacher-student ratio had been fixed at 1:45. However, the HC ordered that the ratio should be 1:35.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X