തെളിവ് എവിടെയെന്ന് കോടതി; ഇല്ലെങ്കില്‍ മാണി രക്ഷപ്പെടും: വിജിലന്‍സിന് അന്ത്യശാസനം

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുളളില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് റദ്ദാക്കാന്‍ മാണി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിജിലന്‍സിനെ രൂക്ഷ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

തെളിവില്ലാതിരുന്നിട്ടും തനിക്കെതിരെ അന്വേഷണം തുടരുന്നത് ചോദ്യം ചെയ്ത്ാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ അന്വേഷണം എന്തായി എന്ന് അറിയിക്കണമെന്നും തെളിവുകള്‍ ഉണ്ടോയെന്നും കോടതി ആരാഞ്ഞിരുന്നു. ഇതിനു ശേഷവും തെളിവുകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുയടെ അന്ത്യശാസനം.

അന്ത്യശാസനം

അന്ത്യശാസനം

ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.

മാണി സമര്‍പ്പിച്ച ഹര്‍ജി

മാണി സമര്‍പ്പിച്ച ഹര്‍ജി

കേസ് റദ്ദാക്കാന്‍ കെഎം മാണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിജിലന്‍സിനെ രൂക്ഷ ഭാഷയില്‍ കോടതി വിമര്‍ശിച്ചു.

തെളിവില്ല

തെളിവില്ല

തനിക്കെതിരെ തെളിവില്ലാതിരുന്നിട്ടും വിജിലന്‍സ് അന്വേഷണം തുടരുന്നത് എന്തിനാണെന്ന് മാണി കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

എന്ത് തെളിവ്

എന്ത് തെളിവ്

കോഴക്കേസ്് രണ്ടു തവണ അന്വേഷണം നടത്തിയിട്ടും ശ്രദ്ധിക്കാതെ പോയ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വിജിലന്‍ അന്വേഷണം നടത്തുന്നതെന്നാണ് കോടതി ചോദ്ിച്ചിരിക്കുന്നത്.

വ്യക്തമാക്കണം

വ്യക്തമാക്കണം

കോടതിയുടെ ചോദ്യത്തിന് വിജിലന്‍സ് മറുപടി നല്‍കിയിട്ടില്ല. എന്തു വ,്തുതകളും തെളിവുമാണ് മൂന്നാം തവണയും അന്വേഷണത്തിന് വഴിയൊരുക്കിയതെന്ന് വിജിലന്‍സ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കേണ്ടി വരും.

 വിജിലന്‍സ് പ്‌റയുന്നത്

വിജിലന്‍സ് പ്‌റയുന്നത്

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ മാണിക്കെതിരെ തെളഇവുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സാക്ഷികളുടെ ടെലഫോണ്‍ സംഭാഷണങ്ങളടങ്ങിയ സിഡി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ട് കാത്തിരിക്കുകയാണെന്നും വിജിലന്‍സ് അഭിഭാഷകന്‍ വിശദീകരിച്ചു.

 തെളിയിക്കാന്‍ ശ്രമിക്കുന്നത്

തെളിയിക്കാന്‍ ശ്രമിക്കുന്നത്

അതേസമയം സിഡിയുടെ പരിശോധന ഫലത്തിലൂടെ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമല്ലെന്ന് കോടതി പറഞ്ഞു.

ബിജു രമേശിന്റെ വെളിപ്പെടുത്തലോടെ

ബിജു രമേശിന്റെ വെളിപ്പെടുത്തലോടെ

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി ഒരു കോടി രൂപ വാങ്ങിയെന്ന് 2014 ഒക്ടോബര്‍ 31ന് ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് ബാര്‍ കോഴ വിവാദം ആരംഭിച്ചത. ഡിസംബര്‍ 10നാണ് മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്.

മാണിക്കെതിരെ തെളിവില്ല

മാണിക്കെതിരെ തെളിവില്ല

ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന് രണ്ട് തവണ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് വ്യക്തമാക്കി. എന്നാല്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
high court warning to vigilance on bar bribe case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്