ദിലീപിന് വേണ്ടി ഉന്നത ഇടപെടല്‍..!! വിട്ടയച്ചതിന് പിന്നില്‍ തലസ്ഥാനത്ത് നിന്നുള്ള ആ ഫോണ്‍വിളി..!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടന്‍ ദിലീപിനേയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും നീണ്ട പതിമൂന്ന് മണിക്കൂറോളമാണ് പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന ആരോപണമാണ് പ്രധാനമായും പോലീസ് ചോദിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന ദിലീപിന്റെ പരാതിയിലും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. അന്നത്തെ ദിവസം ദിലീപിനെ പോലീസ് വിട്ടയച്ചത് ഉന്നത ഇടപെടല്‍ മൂലമാണെന്ന് സൂചന. ദിലീപിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് ഉദ്ദേശമുണ്ടായിരുന്നുവെന്നും പക്ഷേ ഉന്നത ഇടപെടൽ മൂലമാണ് അത് ഒഴിവാക്കിയതെന്നുമാണ് സൂചന.

നടിയുടെ ദൃശ്യങ്ങളില്‍ ചിരിക്കുന്ന മുഖവും മോതിരവും വേണം...!! പൾസർ സുനിക്ക് ലഭിച്ച ക്വട്ടേഷന്‍...!!

മാരത്തൺ ചോദ്യം ചെയ്യൽ

മാരത്തൺ ചോദ്യം ചെയ്യൽ

ആലുവ പോലീസ് ക്ലബ്ബില്‍ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് രാത്രി ഒരു മണിയോടടുത്താണ്. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ദിലീപിനേയും അപ്പുണ്ണിയേയും നാദിര്‍ഷയേയും മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.

പൂർത്തിയാകാതെ വിട്ടയയ്ക്കൽ

പൂർത്തിയാകാതെ വിട്ടയയ്ക്കൽ

മണിക്കൂറുകള്‍ നീണ്ടുവെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാതെയാണ് ദിലീപിനെയും മറ്റുള്ളവരേയും പോലീസ് വിട്ടയച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. തലസ്ഥാനത്ത് നിന്നും വന്ന ഒരു ഫോണ്‍ കോളാണ് ദിലീപിനെ വിട്ടയയ്ക്കാനുളള കാരണമെന്നാണ് അറിയുന്നത്.

ഉന്നത ഇടപെടൽ

ഉന്നത ഇടപെടൽ

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ പ്രതി ചേര്‍ക്കപ്പെടാത്ത ദിലീപിനെ ഉടന്‍ വിട്ടയയ്ക്കണമെന്നാണ് പോലീസിന് ഉന്നത തലത്തില്‍ നിന്നും ലഭിച്ച നിര്‍ദേശം. അഞ്ച് മണിക്കൂര്‍ കൂടി ചോദ്യം ചെയ്യാനായാരുന്നു സംഘം ഉദ്ദേശിച്ചിരുന്നത്.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

എന്നാല്‍ വിട്ടയയ്ക്കാന്‍ നിര്‍ദേശം ലഭിച്ചതോടെ അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ നിര്‍ത്തി നടനെ വിട്ടയയ്ക്കുകയായിരുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നടനെ അടക്കമുള്ളവരെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.

മൊഴികൾ പരിശോധിക്കുന്നു

മൊഴികൾ പരിശോധിക്കുന്നു

ദിലീപിനേയും നാദിര്‍ഷയേയും വെവ്വേറെ മുറികളില്‍ ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇരുവരുടേയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ് പി എവി ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊച്ചി വിടരുത്

കൊച്ചി വിടരുത്

അഞ്ച് ദിവസത്തേക്ക് കൊച്ചി വിടരുതെന്നാണ് നടന് പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണറിയുന്നത്. അതേസമയം ദിലീപിന്റേയും നാദിര്‍ഷയുടേയും ഭൂമി ഇടപാടുകളും പോലീസിന്റെ അന്വേഷണത്തിലാണ്.

ഭൂമിയിടപാട് പരിശോധിക്കുന്നു

ഭൂമിയിടപാട് പരിശോധിക്കുന്നു

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇരുവരുടേയും ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇരുവരേയും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.

അന്വേഷണം കൂടുതൽ പേരിലേക്ക്

അന്വേഷണം കൂടുതൽ പേരിലേക്ക്

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നുവെന്നാണ് സൂചന. ദിലീപില്‍ നിന്നും നാദിര്‍ഷയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരുദിവസങ്ങളില്‍ കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.

English summary
Reports of high level intervention in actress attack case for Dileep and Nadirshah.
Please Wait while comments are loading...