കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്റ്റംബര്‍ 28ന് കേരളത്തിലെ തീരങ്ങളില്‍ എന്ത് സംഭവിയ്ക്കും?ദുബായ് കാറ്റിനെ പേടിക്കുന്ന പോലെ കേരളവും

Google Oneindia Malayalam News

കൊച്ചി: സെപ്റ്റംബര്‍ മാസത്തിന്റെ അവസാനത്തോട് കൂടി കടലില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാകുമെന്ന് ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പ്. മാസാവസാനത്തോട് കൂടി ചന്ദ്രന്‍ ഭൂമിയോട് കൂടുതല്‍ അടുത്തു വരുന്നതാണ് പ്രതിഭാസങ്ങള്‍ക്കിടയാക്കുത. രൂക്ഷമായ കടല്‍ കയറ്റത്തിനും ഉള്‍വലിയലിനും സാധ്യതയുണ്ടെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ നിഗമനം.

വെളുത്ത വാവിന് ശേഷം കേരളത്തിലെ വിവിധ തീരപ്രദേശങ്ങളില്‍ തിര കരയിലേയ്ക്ക് അടിച്ച് കയറിയിരുന്നു. ചില സ്ഥലങ്ങളിലാകട്ടേ കടല്‍ ഉള്‍വലിയുകയും ചെയ്തു. പെരിജി തിരമാലകളെന്ന പ്രതിഭാസമാണ് കടല്‍ വലിയലിനു കാരണമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ കണ്ടെത്തല്‍.

moon-sea

വേലിയേറ്റവും വേലിയിറക്കവുമായി ബന്ധപ്പെട്ടാണ് പെരിജി തിരമാലകള്‍ ഉണ്ടാകുന്നത്. സെപ്റ്റംബര്‍ 28നാണ് ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം. അതിനാല്‍ തന്നെ കടല്‍ വീണ്ടും മാറ്റങ്ങള്‍ പ്രകടിപ്പിയ്ക്കുമെന്നാണ് മുന്നറിയിപ്പ്. വെളുത്ത വാവിന് രണ്് ദിവസം മുന്‍പ് മുതല്‍ ഈ മാറ്റങ്ങള്‍ പ്രകടമാകും. കാറ്റിന്റെ ശക്തി കൂടിയാല്‍ തിരകള്‍ അപകടകാരികളാകും. 28 ദിവസങ്ങള്‍ക്കിടെ ആവര്‍ത്തിയ്ക്കുന്നതാണ് ചന്ദ്രന്റേയും ഭൂമിയുടേയും നേര്‍ക്കാഴ്ച. എന്നാല്‍ ഇക്കുറി ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം വളരെ കുറവാണ്. അതിനാല്‍ കടലിന് മേലുള്ള ചന്ദ്രന്റെ ആകര്‍ഷണ തോത് കൂടും. അപ്പോള്‍ കടലില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമാകും.

കാലാവസ്ഥാ വ്യതിയാനം മൂലം ദുബായിലും ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഗ്രേ സ്വാന്‍ എന്ന നാശകാരിയായ കൊടുങ്കാറ്റിനെ ദുബായ് ഭയപ്പെടുമ്പോഴാണ് കേരളത്തിനും പുതിയ മുന്നറിയിപ്പ് ലഭിയ്ക്കുന്നത്.

English summary
High tide and Low tide may happen again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X