മെഡിക്കല്‍ പ്രവേശനത്തിന് അഞ്ചു ലക്ഷം; ഹൈക്കോടതി തീര്‍പ്പാക്കി, സര്‍ക്കാരിന് ആശ്വാസം

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഇനി അഞ്ചുലക്ഷം രൂപ മതി. സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. അഡ്മിഷനും കൗണ്‍സിലിങും ഉടന്‍ തുടങ്ങാനും കോടതി നിര്‍ദേശം നല്‍കി.

22

എംബിബിഎസ് ജനറല്‍ സീറ്റിന് ഇനി അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ മതി. എന്‍ആര്‍ഐ സീറ്റിന് 20 ലക്ഷം കൊടുക്കണം. 85 ശതമാനം സീറ്റുകളിലും 5 ലക്ഷമായിരിക്കും ഫീസ്. ബാക്കിയാണ് എന്‍ആര്‍ഐ സീറ്റ്.

ബിഡിഎസിന് 85 ശതമാനം സീറ്റുകളില്‍ 2.9 ലക്ഷം രൂപയാണ് ഫീസ്. ബാക്കി 15 ശതമാനത്തില്‍ ആറ് ലക്ഷം രൂപയായിരിക്കും ഫീസ്. എല്ലാ കോളജുകളിലേയും ഫീസ് ഘടന ഉടന്‍ ഹൈക്കോടതിയെ അരിയിക്കണം.

പഴയ ഫീസ് തുടരുമെന്ന കരാര്‍ ഇനിയുണ്ടാവരുതെന്നും കോടതി വ്യക്തമാക്കി. കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ ഈ മാസം 21നാണ്. രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

English summary
Self Management College: High Court accept Govt. fee
Please Wait while comments are loading...