കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യാ നിരക്ക് കൂടുതലുള്ള നഗരം കൊല്ലം; കുടുംബ കലഹം, ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ആത്മഹത്യയുമായി ബന്ധപ്പെട്ട് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട കണക്കുകള്‍ ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കുള്ള നഗരം കേരളത്തിലെ കൊല്ലമാണ്. പിന്നെ പശ്ചിമ ബംഗാളിലെ അസന്‍സോള്‍. ഒരു ലക്ഷം പേരില്‍ 43.9 ശതമാനമാണ് കൊല്ലത്തെ ആത്മഹത്യാ നിരക്ക് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അസന്‍സോളില്‍ 38.5 ശതമാനവും.

കേരളത്തില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യകളില്‍ വന്‍ വര്‍ധനവുള്ളതായി എന്ന് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. 2020ല്‍ 3,575 പേരാണ് ഈ കാരണങ്ങളാല്‍ കേരളത്തില്‍ ജീവനൊടുക്കിയതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 4,552 ആയി വര്‍ധിച്ചു. 2020ല്‍ കേരളത്തില്‍ 8,500 പേരാണ് ആത്മഹത്യ ചെയ്തത്. ആകെ ആത്മഹത്യകളുടെ 42.1 ശതമാനവും കുടുംബപ്രശ്‌നങ്ങള്‍ മൂലമായിരുന്നു. 2021ല്‍ 9549 പേരും ആത്മഹത്യചെയ്തു. ഇതില്‍ 47.7 ശതമാനത്തിന് കാരണവും കുടുംബപ്രശ്‌നങ്ങള്‍ ആയിരുന്നു.

1

2020ല്‍ വിവിധ അസുഖങ്ങള്‍ മൂലം 1,933 പേര്‍ ജീവനൊടുക്കിയെങ്കില്‍ 2021ല്‍ ഇത് 2006 ആയി ഉയര്‍ന്നു. രാജ്യത്ത് ആത്മഹത്യകള്‍ക്കു പ്രധാന കാരണം കുടുംബപ്രശ്‌നമാണ്. ആകെ ആത്മഹത്യകളില്‍ 33.2 ശതമാനവും ഇക്കാരണത്താലാണ്. മാറാരോഗം, ലഹരി, പ്രണയ നൈരാശ്യം, സാമ്പത്തിക ബാധ്യത, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയും ആത്മഹത്യയുടെ കാരണങ്ങളാണ്.

വന്‍ നഗരങ്ങളിലും ആത്മഹത്യ വര്‍ധിച്ചുവരികയാണ്. 53 വന്‍ നഗരങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 35 ശതമാനം ആത്മഹത്യകള്‍ ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, മുംബൈ എന്നീ നാല് മെട്രോ പൊളിറ്റന്‍ സിറ്റികളിലാണ്. മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ പകുതി ആത്മഹത്യകള്‍ എന്നും എന്‍സിആര്‍ബി പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Highest Suicide Rate Among Indian cities In Kollam: NCRB report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X