കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതർ മാത്രമല്ല, ഹിമാചലിൽ കാലുവാരിയത് സ്വന്തം നേതാക്കളും; കലിപ്പിൽ നേതൃത്വം,കടുത്ത നടപടി

Google Oneindia Malayalam News

ദില്ലി: വിമതപ്പടയായിരുന്നു ഹിമാചൽ പ്രദേശിൽ ബി ജെ പിയുടെ കനത്ത പരാജയത്തിന് കാരണമായത്. ഏകദേളം 15 ഓളം മണ്ഡലങ്ങളിലാണ് ബി ജെ പിക്ക് വിമതർ പണികൊടുത്തത്. ഇവിടങ്ങളിൽ വെറും 2,000ത്തിൽ താഴെ വോട്ടുകൾക്ക് മാത്രമായിരുന്നു ബി ജെ പിയുടെ പരാജയം. വിമതർ ഭീഷണി തീർത്ത ഭോരഞ്ചിൽ വെറും 60 വോട്ടുകൾക്കായിരുന്നു ബി ജെ പി പരാജയം രുചിച്ചത്.

അതേസമയം കനത്ത തോൽവിയിൽ കടുത്ത അതൃപ്തിയിലാണ് ദേശീയ നേതൃത്വം . പാർട്ടിയുടെ പ്രതീക്ഷകൾ തകിടം മറിച്ച വിമതർക്കെതിരെ ഇതിനോടകം നേതൃത്വം നടപടിയെടുത്തിട്ടുണ്ട്. പരാജയ കാരണം വിശകലനം ചെയ്യാൻ നേതാക്കൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. 68 മേഖലകളുടേയും ചുമതയുള്ള നേതാക്കളോട് ഡിസംബർ 31 ന് അകം ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കാനും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

 ബി ജെ പിയുടെ തോൽവിക്ക് പിന്നിൽ

വിമതർ മാത്രമല്ല ബി ജെ പിയുടെ തോൽവിക്ക് പിന്നിൽ പാർട്ടിയിൽ തന്നെയുള്ള ചിലർ കളി നടത്തിയതായുള്ള സംശയങ്ങളും ഇതിനിടയിൽ ഉയർന്ന് വന്നിട്ടുണ്ട്.ചില സ്ഥാനാർത്ഥികൾ ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. കാംഗ്ര സനദനിൽ നിന്നുള്ള സ്ഥാനാർക്ഥിയായ പവൻ കാജലാണ് പരാതി നൽകിയത്. മുൻ കോൺഗ്രസ് നേതാവായ പവൻ തിരഞ്ഞെടുപ്പിനോട് അടുപ്പിച്ചാണ് ബി ജെ പിയിൽ എത്തിയത്.

 ‌പരാജയപ്പെടുത്താൻ ബി ജെ പി നേതാക്കൾ തന്നെ ശ്രമിച്ചെന്ന്

തന്നെ പരാജയപ്പെടുത്താൻ ബി ജെ പി നേതാക്കൾ തന്നെ ശ്രമിച്ചെന്നാണ് ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് നൽകിയ പരാതിയിൽ പവൻ കാജൽ ആരോപിക്കുന്നത്. കാംഗരയിൽ നിന്നും സോളനിൽ നിന്നുള്ള എംഎൽഎമാരും സമാന പരാതി ഉയർത്തിയിട്ടുണ്ട്. ജവാലി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച സഞ്ജയ് ഗുലേരിയ സംസ്ഥാന അധ്യക്ഷൻ സുരേഷ് കശ്യപിനും പരാതി നൽകിയിട്ടുണ്ട്. മുൻ എംഎൽഎ അർജുൻ ഠാക്കൂറിന്റെ അനുയായികൾ തനിക്കെതിരെ മാത്രമല്ല, വനം മന്ത്രി രാകേഷ് പതാനിയ മത്സരിച്ച ഫത്തേർപൂർ നിയമസഭ മണ്ഡലത്തിലും നേതാക്കൾ കാലുവാരിയെന്നാണ് സഞ്ജയ് ആരോപിച്ചത്.

 നേതാക്കൾക്കെതിരെ വോട്ട് ചെയ്യണമെന്ന്

ജവാലി, ഫത്തേപൂർ നിയമസഭാ മണ്ഡലങ്ങളിൽ ബി ജെ പി പരാജയപ്പെട്ടിരുന്നു. ജവാലിയിൽ സഞ്ജയ് ഗുലേരിയ മുതിർന്ന കോൺഗ്രസ് നേതാവ് ചന്ദർ കുമാറിനോട് പരാജയപ്പെട്ടപ്പോൾ രാകേഷ് പതാനിയ ഫത്തേപൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഭവാനി സിംഗ് പതാനിയയോടാണ് പരാജയം രുചിച്ചത്. അതിനിടയിൽ പാർട്ടി നേതാക്കൾക്കെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബി ജെ പി നേതാക്കളുടേതെന്ന പേരിലുള്ള ഒരു ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡിസംബർ 21 ന് യോഗം ചേർന്ന് കടുത്ത നടപടികളിലേക്ക് കടക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.

ആർഎസ്എസിനെ അനുകൂലിച്ച് ഏത് കൊടി കുത്തിയ കൊമ്പന്‍ പറഞ്ഞാലും മിണ്ടാതിരിക്കില്ല: യൂത്ത് കോൺഗ്രസ്ആർഎസ്എസിനെ അനുകൂലിച്ച് ഏത് കൊടി കുത്തിയ കൊമ്പന്‍ പറഞ്ഞാലും മിണ്ടാതിരിക്കില്ല: യൂത്ത് കോൺഗ്രസ്

 എല്ലാ പ്രതീക്ഷളും തെറ്റിച്ച് കൊണ്ടായിരുന്നു

ബി ജെ പിയുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ടായിരുന്നു കോൺഗ്രസ് ഇക്കുറി സംസ്ഥാന ഭരണം തിരിച്ച് പിടിച്ചത്. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് ലഭിച്ചത് 40 സീറ്റുകളായിരുന്നു. എന്നാൽ അധികാര തുടർച്ച സ്വപ്നം കണ്ട് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബി ജെ പിക്ക് ലഭിച്ചത് വെറും 25 സീറ്റുകൾ കൊണ്ട് തൃപ്തി പെടേണ്ടി വന്നു. അതസേമയം ഇരു പാർട്ടികളും തമ്മില്‍ 15 സീറ്റുകളുടെ വ്യത്യാസം ഉണ്ടെങ്കിലും വോട്ടുകളുടെ കാര്യത്തിന് അത് വെറും 37,974 എന്നതാണ് ഹിമാചല്‍ പ്രദേശിലെ പ്രത്യേകത.

'പരാതി ഒരുപാട് കൊടുത്തതാണ്, ഒരുപാടുപേരെ കണ്ടതാണ്, ഇനി എഴുതാതെ വയ്യെന്ന് തോന്നി': ആദം ഹാരി'പരാതി ഒരുപാട് കൊടുത്തതാണ്, ഒരുപാടുപേരെ കണ്ടതാണ്, ഇനി എഴുതാതെ വയ്യെന്ന് തോന്നി': ആദം ഹാരി

കോർപറേഷന് മുന്നിലെ അക്രമസമരം ഊതികത്തിക്കാൻ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു: സിപിഎംകോർപറേഷന് മുന്നിലെ അക്രമസമരം ഊതികത്തിക്കാൻ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു: സിപിഎം

English summary
Himachal BJP To Take Strict Action Against The leaders Who Actually Harm Party's Prospects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X