മുസ്ലീം യുവാവിനെ പ്രണയിച്ച കോഴിക്കോട്ടെ യുവതിയ്ക്ക് കൊടിയ പീഡനം, രക്ഷപ്പെടാന്‍ സഹായിക്കണമെന്ന്...
കോഴിക്കോട്: മുസ്ലീം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ മഹിളാ മന്ദിരത്തില്‍ എത്തപ്പെട്ട മാവൂര്‍ ചെറൂപ്പ സ്വദേശിയായ യുവതിയ്ക്ക് കൊടിയ മര്‍ദ്ദനവും പീഡനവും ഏല്‍ക്കേണ്ടി വന്നതായി റിപ്പോര്‍ട്ട്. തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഫേസ്ബുക്കിലും പോസ്റ്റിട്ടിരുന്നു.
മുസ്ലീം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ തന്നെ പീഡിപ്പിയ്ക്കുന്നതായും മാനസികരോഗിയായി ചിത്രീകരിയ്ക്കാന്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലും മഹിളാമന്ദിരത്തിലുമൊക്കെ അടച്ചതായും യുവതി പറയുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വൈപ്പിന്‍ സ്വദേശി
വൈപ്പിന്‍ സ്വദേശിയായ ഷൈജു എന്ന മുസ്ലീം യുവാവുമായിട്ടാണ് യുവതി പ്രണയച്ചിലായത്. വീട്ടുകാരുടെ എതിര്‍പ്പിനിടയിലും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഇവര്‍ വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചു

വീട്ടുതടങ്കലില്‍
ഇതോടെ യുവതിയെ ബന്ധുക്കള്‍ വീട്ടുതടങ്കലിലാക്കി.

ഭ്രാന്താണെന്ന്
പൊലീസിന്റെ സഹായം തേടിയപ്പോള്‍ ഭ്രാന്താണെന്ന് പറഞ്ഞ് കുതിരവട്ടത്ത് പാര്‍പ്പിച്ചു.

മഹിളാ മന്ദിരത്തില്‍
തനിയ്ക്ക് 18 വയസ് കഴിഞ്ഞെന്നും ഇഷ്ടപ്പെട്ടയാളോടൊപ്പം ജീവിയ്ക്കാന്‍ അനുവദിയ്ക്കണമെന്നും യുവതി വ്യക്തമാക്കിയിരുന്നു. കോഴിക്കോട് കളക്ടര്‍ ഇടപെട്ടാണ് യുവതിയെ മഹിളാ മന്ദിരത്തിലേയ്ക്ക് മാറ്റിയത്.

നീതി
മഹിളാ മന്ദിരത്തിലും യുവതിയ്ക്ക് നീതി കിട്ടുന്നില്ല. മഹിളാ മന്ദിരത്തില്‍ വച്ച് ജിജി ഫേസ്ബുക്ക് പോസ്റ്റിട്ടത് എങ്ങനെയാണന്നത് സംശയമുയര്‍ത്തിയിരുന്നു. തനിയ്ക്ക് വേണ്ടി കാമുകന്‍ ഷൈജുവാണ് പോസ്റ്റിട്ടതെന്നും യുവതി പറയുന്നു

പോകില്ല
വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതി.












Click it and Unblock the Notifications