'നിര്‍ത്തെടാ തെണ്ടീ.. നീയാരാടാ തെണ്ടീ': ചാനല്‍ ചർച്ചക്കിടയില്‍ എസ്എഫ്ഐ നേതാവിനെ അധിക്ഷേപിച്ച് സിഐ ഐസക്
ചാനല്‍ ചർച്ചയില്‍ എസ് എഫ് ഐ നേതാവിനെതിരെ അധിക്ഷേപവുമായി എന്‍സിഇആര്‍ടി സാമൂഹിക ശാസ്ത്ര ഉന്നതതല സമിതി അധ്യക്ഷന്‍ സി ഐസക്. എന്‍സിആർടി പാഠപുസ്തകളില്‍ ഇന്ത്യ എന്നതിന് പകരം ഭാരതം എന്ന് ഉപയോഗിക്കണമെന്ന നിർദേശം സി ഐസക് അധ്യക്ഷനായ സമിതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് സുജയ പാർവ്വത്തി നയിച്ച റിപ്പോർട്ടർ ടിവിയിലെ ചാനല്‍ ചർച്ചയ്ക്കിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ചർച്ചക്കിടയില്‍ എസ്എഫ്എഐയുടെ കേന്ദ്ര കമ്മിറ്റിയംഗമായ ഇ അഫ്സല്‍ ഇടക്ക് കയറി സംസാരിച്ചത് ഇ ഐസക്കിനെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതോടെയാണ് 'മിണ്ടാതിരിയടാ തെണ്ടി.. നിര്‍ത്തെടാ തെണ്ടീ.. നീയാരാടാ തെണ്ടീ...' എന്ന പ്രതികരണം ഐസക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഐസക് സംസാരിക്കുന്നതിനിടെ 'ഇന്ത്യ എന്നതിനെ എതിർക്കുന്നത് ആരാണ് എന്നായിരുന്നു അഫ്സല്‍ ചോദിച്ചത്.

ഇതോടെ "ഡോ താന്‍ നിർത്തടോ.. തന്നോട് നിർത്താനാണ് ഞാന്‍ പറയുന്നത്" എന്ന് ഐസക് പറഞ്ഞ്. 'മോദിയുടെ ഫാസിസ്റ്റ് രാജ്യമല്ല, നിങ്ങള്‍ ചെരിപ്പ് നക്കിക്കോ ആജ്ഞാപിക്കണ്ട' എന്നായിരുന്നു ഇതിനോടുള്ള അഫ്സലിന്റെ മറുപടി. ഇതോടെയാണ് മിണ്ടാതിരിയടാ തെണ്ടി.. നിര്‍ത്തെടാ തെണ്ടീ.. നീയാരാടാ തെണ്ടീ എന്നീ വാക്കുകള്‍ ഐസക് ഉപോയോഗിച്ചത്. എന്നാല്‍ ഇതിനോട് ചിരിച്ചുകൊണ്ടായിരുന്നു സുജയ ആദ്യ ഘട്ടത്തില്‍ പ്രതികരിച്ചത്. എന്നാല്‍ പിന്നീട് ഇതിനോട് യോജിക്കുന്നില്ലെന്നും അവതാരക വ്യക്തമാക്കി.
അതേസമയം, ഈ ഒരൊറ്റ ഭീകരതയിലൂടെ രാജ്യത്തെ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ഭീകരത മനസ്സിലാകുമെന്നും അഫ്സല്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. 'ഇന്നത്തെ ചാനൽ ചർച്ചകൊണ്ട് ഒരു വലിയ ഗുണം ഉണ്ടായി. രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികൾ എന്ത് പഠിക്കണം എന്ന് നിശ്ചയിക്കുന്ന എന്‍സിഇആർടി യുടെ തലപ്പത്തിരിക്കുന്ന പ്രമുഖൻ സഹപാനലിസ്റ്റിനോട് പെരുമാറിയ രീതിയാണിത്.' അഫ്സല്‍ ഫേസ്ബുക്കില്‍ കുറിച്ചു
" ഡാ തെണ്ടി... നിർത്തടാ തെണ്ടി...നീയാരാടാ തെണ്ടി.., ഈ ഒരൊറ്റ വീഡിയോയിൽ നിന്ന് രാജ്യത്തിൻ്റെ വിദ്യാഭ്യാസ മേഖലയുടെ ' ഭീകരത ' മനസ്സിലാകും. എസ് എഫ് ഐ കഴിഞ്ഞ കുറെ വർഷമായി രാജ്യത്തെ ജനതയോട് പറഞ്ഞു കൊണ്ടേയിരിക്കുന്നത് ശരിയാണെന്ന് 3 മിനിറ്റ് കൊണ്ട് മാന്യദ്ദേഹം തെളിയിച്ചു. എന്നാൽ ഇതിനേക്കാൾ ഒക്കെ എന്നെ ഞെട്ടിക്കുന്നത് ഇദ്ദേഹം പത്മശ്രീ അവാർഡ് ജേതാവാണ് എന്ന കാര്യമാണ്. " എന്നും അഫ്സല്‍ കുറിച്ചു.












Click it and Unblock the Notifications