കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് പുറത്തുതന്നെ!! തിരിച്ചെടുക്കില്ല, ജയം നടിമാര്‍ക്ക്; പങ്കില്ലെന്ന് ഗണേഷ്, തിരക്കിട്ട ചര്‍ച്ച

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം താരസംഘടന അമ്മ പിന്‍വലിക്കും. ഇക്കാര്യത്തില്‍ തത്വത്തില്‍ ധാരണയായി. ദിലീപിനെ തിരിച്ചെടുത്തത് നടിമാരുടെയും രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളുടെയും വിമര്‍ശനത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതാണ് അമ്മയെ മറിച്ചു ചിന്തിപ്പിച്ചത്.

വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ തീരുമാനം തല്‍ക്കാലം മരവിപ്പിക്കാനാണ് ധാരണ. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിന് പിന്നില്‍ താനാണ് എന്ന മട്ടിലുള്ള പ്രചാരണം ശരിയല്ലെന്ന് ഗണേഷ് കുമാര്‍ വിശദീകരിച്ചു. രാജിവച്ച നടിമാരുടെ കാര്യത്തിലും അമ്മ ചില നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

 തീരുമാനം പിന്‍വലിക്കും

തീരുമാനം പിന്‍വലിക്കും

അമ്മ അധ്യക്ഷന്‍ മോഹന്‍ലാല്‍ തമിഴ്‌സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ലണ്ടനിലാണിപ്പോള്‍. സംഘടനാ ഭാരവാഹികള്‍ കോണ്‍ഫറന്‍സ് കോളിലൂടെ വിഷയം ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചയില്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പിന്‍വലിക്കാമെന്നാണ് ധാരണയായത്. മോഹന്‍ലാല്‍ നാട്ടിലെത്തിയ ശേഷം ഔദ്യോഗികമായി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും.

 രാജിയും പ്രതിഷേധവും ഫലംകണ്ടു

രാജിയും പ്രതിഷേധവും ഫലംകണ്ടു

മോഹന്‍ലാലിനെ അധ്യക്ഷനായി തിരഞ്ഞെടുത്ത അതേ യോഗത്തില്‍ തന്നെയാണ് അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. തീരുമാനം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ആക്രമണത്തിന് ഇരയായ നടി ഉള്‍പ്പെടെ നാല് നടിമാര്‍ രാജിവച്ചു. രാഷ്ട്രീയ നേതാക്കള്‍ അമ്മയ്‌ക്കെതിരെ രംഗത്തുവന്നു. ഇതെല്ലാമാണ് തീരുമാനം പുനപ്പരിശോധിക്കാന്‍ കാരണം.

 ദിലീപിന്റെ നിലപാട്

ദിലീപിന്റെ നിലപാട്

സംഘടനയിലേക്ക് ഇപ്പോഴില്ലെന്നും പ്രേക്ഷകര്‍ക്കും ജനങ്ങള്‍ക്കും മുമ്പില്‍ നിരപരാധിത്വം തെളിയിച്ച ശേഷമേ അമ്മയില്‍ മടങ്ങിയെത്തൂവെന്ന് ദിലീപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇക്കാര്യവും ഭാരവാഹികള്‍ ചര്‍ച്ച ചെയ്തു. വിവാദം തണുപ്പിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളാണിപ്പോള്‍ നടക്കുന്നത്.

 കത്ത് ചര്‍ച്ച ചെയ്തു

കത്ത് ചര്‍ച്ച ചെയ്തു

നാല് നടിമാരുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. മോഹന്‍ലാല്‍ നാട്ടിലില്ലാത്തത് കാരണം ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് നടിമാര്‍ രാജിക്കത്ത് നല്‍കിയിരുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് പുറമെ, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ എന്നിവരാണ് രാജിവച്ചത്. വഷയം അമ്മ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രേവതി ഉള്‍പ്പെടെയുള്ള മൂന്ന് നടിമാര്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു.

തനിക്ക് പങ്കില്ലെന്ന് ഗണേഷ്

തനിക്ക് പങ്കില്ലെന്ന് ഗണേഷ്

ദിലീപിനെ തിരിച്ചെടുത്തതില്‍ താന്‍ പങ്കാളിയല്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അമ്മയെ തകര്‍ക്കാനുള്ള നീക്കം ശക്തമായി എതിര്‍ക്കുമെന്നും താന്‍കൂടി കഷ്ടപ്പെട്ടുണ്ടാക്കിയ സംഘടനയാണ് അമ്മയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മ യോഗത്തിലെ തീരുമാനത്തെ ഇടതു ബന്ധമുള്ള ജനപ്രതിനിധികള്‍ പിന്തുണച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

നടികള്‍ കുഴപ്പക്കാര്‍

നടികള്‍ കുഴപ്പക്കാര്‍

ഇതിനിടെ നടിമാര്‍ക്കെതിരെ സംസാരിക്കുന്ന ഗണേഷ് കുമാറിന്റെ ഓഡിയോ പുറത്തുവന്നു. ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. രാജിവച്ച നടിമാര്‍ കുഴപ്പക്കാരാണെന്നും വിവാദത്തില്‍ അമ്മ ഭാരവാഹികള്‍ പ്രതികരിക്കേണ്ടെന്നും ഗണേഷ് പറയുന്നു. ശബ്ദസന്ദേശം തന്റേതാണെന്ന് ഗണേഷ് പിന്നീട് പറഞ്ഞു.

വാണിവിശ്വനാഥിന് എതിര്‍പ്പ്

വാണിവിശ്വനാഥിന് എതിര്‍പ്പ്

ദിലീപനെ തിരിച്ചെടുത്ത നടപടി ശരിയല്ലെന്ന് നടി വാണിവിശ്വനാഥ് അഭിപ്രായപ്പെട്ടു. അമ്മയുടെ തീരുമാനം അംഗീകരിക്കാനാകില്ല. താന്‍ ഇരയ്‌ക്കൊപ്പമാണ്. വാണിവിശ്വനാഥിന്റെ ഭര്‍ത്താവ് ബാബുരാജ് അമ്മ എക്‌സിക്യുട്ടീവ് അംഗമാണ്. അദ്ദേഹം ഉള്‍പ്പെടുന്ന സമിതിയാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

 ശകതമായ നിലപാട്

ശകതമായ നിലപാട്

നടിമാരുടെ ശക്തമായ നിലപാടാണ് അമ്മയെ പിന്തിരിപ്പിച്ചതെന്ന് പറയാന്‍ സാധിക്കും. മലയാള സിനിമയിലെ പിന്നാമ്പുറങ്ങളിലെ മോശം അനുഭവങ്ങള്‍ നടിമാര്‍ പരസ്യമാക്കുമെന്ന സൂചനയും അതിനിടെ പുറത്തുവന്നിരുന്നു. മലയാള സിനിമയില്‍ മീ ടൂ ക്യാംപയിന്‍ ഉണ്ടാകുമെന്നാണ് സജിതാ മഠത്തില്‍ ഒരു ചാനലിനോട് പറഞ്ഞത്.

ഹൃദയമിടിപ്പ് കൂട്ടി

ഹൃദയമിടിപ്പ് കൂട്ടി

ആഗോള തലത്തില്‍ ഞെട്ടിക്കുന്ന വെളപ്പെടുത്തലുകള്‍ നടന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണമായിരുന്നു മീടു ക്യാംപയിന്‍. സമാനമായ പ്രചാരണം മലയാള സിനിമയില്‍ വന്നാല്‍ ആരൊക്കെ പ്രതിക്കൂട്ടില്‍ നില്‍ക്കുമെന്ന് കണ്ടറിയണം. നടിമാരെ ചൂഷണം ചെയ്യുന്നതില്‍ ആസ്വാദനം കണ്ടെത്തിയിരുന്നവര്‍ക്ക് ഹൃദയമിടിപ്പ് കൂട്ടുന്നതാണ് സജിതാ മഠത്തിലിന്റെ വാക്കുകള്‍.

ഡബ്ല്യുസിസിയില്‍ ഭിന്നതയില്ല

ഡബ്ല്യുസിസിയില്‍ ഭിന്നതയില്ല

സഹിക്കാന്‍ കയുന്നതിന് പരിധിയുണ്ട്. ഈ പരിധിയൊക്കെ കടന്നിരിക്കുകയാണ്. ഇനി തുറന്നുപറച്ചിലിന്റെ കാലമാണ്. കൂടുതല്‍ താരങ്ങള്‍ മൗനം വെടിയാന്‍ പോകുകയാണെന്നും നടിയും ഡബ്യുസിസി മുന്‍നിര പ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍ വിശദമാക്കി. ഡബ്ല്യുസിസിയില്‍ ഭിന്നതയില്ലെന്നും അവര്‍ പ്രതികരിച്ചു. മഞ്ജുവാര്യര്‍ വനിതാ കൂട്ടായ്മക്കൊപ്പമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സമ്മര്‍ദ്ദത്തിലാക്കി പ്രതികരണങ്ങള്‍

സമ്മര്‍ദ്ദത്തിലാക്കി പ്രതികരണങ്ങള്‍

ആഷിഖ് അബു, വിനയന്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നുള്ള ഒട്ടേറെ വ്യക്തികള്‍ അമ്മയുടെ തീരുമാനത്തെ വിമര്‍ശച്ച് രംഗത്തുവന്നിരുന്നു. സിപിഎം, കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശിച്ചു. വനിതാ, യുവജന കമ്മീഷനുകളും അമ്മയുടെ നിലപാട് ചോദ്യം ചെയ്ത് രംഗത്തെത്തി. ഇതെല്ലാം അമ്മ തീരുമാനം പുനപ്പരിശോധിക്കുന്നതിന് കാരണമായിട്ടുണ്ട്.

ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്; കളികള്‍ മാറുന്നു!! നീതി തേടി ഏതറ്റംവരെയും പോകുംആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്; കളികള്‍ മാറുന്നു!! നീതി തേടി ഏതറ്റംവരെയും പോകും

English summary
Hit back to Dileep: AMMA will not re admission to Dileep, Declaration soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X