കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കൗമാരക്കാര്‍ക്കിടയില്‍ എച്ച്ഐവി ബാധിതര്‍ കൂടുന്നു, പെണ്‍കുട്ടികളും

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ചഐവി ബാധിതരായ കൗമാരക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് . 2011-14 കാലയളവിലെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴാണ് കൗമാരക്കാരിലെ എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിച്ചതായി പറയുന്നത് .

ഈ രംഗത്ത് ബോധവത്ക്കരണവും പുനരധിവാസ പ്രവര്‍ത്തനവും നത്തുന്നവരാണ് ഇക്കാര്യം പറയുന്നത് . സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിയ്ക്കുന്ന കണക്കുകള്‍ പ്രകാരവും എച്ച്‌ഐവി ബാധിതരായ കൗമാരക്കാരുടെ എണ്ണം കൂടുതലാണ്.

Aids

മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് . ലൈംഗിക അരാജകത്വം , ലഹരി ഉപയോഗം എന്നിവയാണ് കൗമാരക്കാരെ എച്ച്‌ഐവി ബാധിതരാക്കുന്നത്. 50 വയസില്‍ കൂടുതല്‍ പ്രായമുള്ളവരിലെ എച്ച്‌ഐവി ബാധിതര്‍ അധികവും പുരുഷന്മാരാണ് . 14 വയസില്‍ താഴെയുള്ള എച്ച്‌ഐവി ബാധിതരില്‍ അധിവും പെണ്‍കുട്ടികളാണ് . അമ്മയിലൂടെ എച്ച്‌ഐവി വൈറസ് പകര്‍ന്ന് കിട്ടിയവരാണ് അധികവും .

സ്വവര്‍ഗരതിക്കാരും വിവാഹിതരുമായ പുരുഷന്‍മാരില്‍ നിന്നുമാണ് കുടുംബത്തിലെ സ്ത്രീകളിലേക്ക് എയിഡ്സ് പകരുന്നത് . ഭിന്നലിംഗക്കാരായവര്‍ക്കിടയിലും എയിഡ്‌സ് ബാധിതരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു .

English summary
HIV infected people rising in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X