കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോളി ആഘോഷത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളെ അധ്യാപകര്‍ മര്‍ദിച്ച സംഭവം; അന്വേഷണ കമ്മിഷനെ നിയോഗിച്ചു

Google Oneindia Malayalam News

ഫറോക്ക്: ഫാറൂഖ് കോളെജില്‍ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കോളെജിലെ മലയാള വിഭാഗം മേധാവി ഡോ. കെഎം നസീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ആംബുലന്‍സില്‍ ഡോക്ടര്‍ക്ക് പകരം മെക്കാനിക്ക്, 16കാരന് വൈദ്യസഹായം കിട്ടിയില്ല, ഒടുവില്‍ സംഭവിച്ചത്!ആംബുലന്‍സില്‍ ഡോക്ടര്‍ക്ക് പകരം മെക്കാനിക്ക്, 16കാരന് വൈദ്യസഹായം കിട്ടിയില്ല, ഒടുവില്‍ സംഭവിച്ചത്!

കമ്മിഷനില്‍ വിദ്യാര്‍ഥിയെ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ക്യാംപസില്‍ സമരങ്ങളുടെ വേലിയേറ്റമായിരുന്നു. ഒടുവില്‍ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ മിന ഫര്‍സാനയെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായി. പല തവണ സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പൊലീസ് ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയത്.

 fc

വിദ്യാര്‍ഥികളെ മര്‍ദിച്ച അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുക, ഏഴ് വിദ്യാര്‍ഥികളുടെ പേരിലെടുത്ത കേസ് പിന്‍വലിക്കുക, തുടര്‍നടപടികള്‍ ഒഴിവാക്കുക, കോളെജിലെ അച്ചടക്ക സമിതി പിരിച്ചുവിടുക, അന്വേഷണ കമ്മിഷനില്‍ വിദ്യാര്‍ഥി പ്രതിനിധിയെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ കോളെജ് ഭരണവിഭാഗം ഓഫിസ് ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സമരം വൈകിട്ടാണ് അവസാനിച്ചത്. ഇതിനിടയില്‍ പല തവണ പ്രിന്‍സിപ്പല്‍ പ്രൊഫ ഇപി ഇമ്പിച്ചിക്കോയയുടെ മുറിയില്‍ അനുരഞ്ജന യോഗം ചേര്‍ന്നു.

വിദ്യാര്‍ഥി സംഘടനാ നേതാക്കളും യൂണിയന്‍ പ്രതിനിധികളുമായി പ്രിന്‍സിപ്പല്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് സ്റ്റാഫ് മീറ്റിങ് നടത്തി. അതിനുശേഷവും കൗണ്‍സില്‍ യോഗവും നടന്നു. ഇതിലൊന്നും തീരുമാനമാകാതെ വന്നപ്പോള്‍ വിദ്യാര്‍ഥികള്‍ ഓഫിസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി. സംഭവങ്ങള്‍ സംബന്ധിച്ച് പരിശോധിച്ച് 21നകം കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അന്വേഷണ കമ്മിഷനിലെ രക്ഷിതാക്കളുടെ പ്രതിനിധിയെ തിങ്കളാഴ്ച നടക്കുന്ന പിടിഎ കൗണ്‍സില്‍ യോഗം തീരുമാനിക്കും.

മലപ്പുറത്ത് മയക്കുമരുന്ന് കേസിലെ സിപിഎം പ്രവര്‍ത്തകനെ രക്ഷിക്കാന്‍ പോലീസ്മലപ്പുറത്ത് മയക്കുമരുന്ന് കേസിലെ സിപിഎം പ്രവര്‍ത്തകനെ രക്ഷിക്കാന്‍ പോലീസ്

കേരളത്തിലും തമിഴ്നാട്ടിലും അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത!കേരളത്തിലും തമിഴ്നാട്ടിലും അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത!

English summary
holy celebration in farook college; enquiry will done by commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X