കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിനെതിരെ കാപ്പ ചുമത്താന്‍ ചെന്നിത്തലയുടെ നിര്‍ദ്ദേശം?

  • By Meera Balan
Google Oneindia Malayalam News

കോട്ടയം: സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം ചുമത്താന്‍ ആഭ്യന്തര വകുപ്പില്‍ തീരുമാനമായി. ഇതു സംബന്ധിച്ച് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശ പ്രകാരമാണ് നിസാമിനെതിരെ ശക്തമായ നടപടിയെടുക്കാനൊരുങ്ങുന്നത്. നിസാമിനെതിരെ നിലവില്‍ 16 ഓളം കേസുകളുണ്ട്. എന്നാല്‍ ഇവയില്‍ പലതിലും പൊലീസ് വീഴ്ച വരുത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് ശക്തമായ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്.

Nizam

ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിന് വേണ്ടിയുള്ള നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിസ്റ്റ് പ്രിവന്‍ഷണല്‍ ആക്ട് അഥവാ കാപ്പ. കാപ്പ ചുമത്തുന്നതോടെ നിസാമിനെതിരായ നടപടി ക്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും.

കാപ്പ ചുമത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിയ്ക്കാന്‍ ഉത്തര മേഖല എഡിജിപി ശങ്കര്‍ റെഡ്ഡിയ്ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍ കമ്മീഷണര്‍ ആര്‍ നിശാന്തിനിയാകും അന്വേഷണ സംഘത്തെ നയിക്കുക .

English summary
Home Minister directed to impose KAAPA against Muhammed Nizam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X