മംഗളത്തിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ ലൈസൻസ് റദ്ദാക്കണം, അജിത്ത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം

Subscribe to Oneindia Malayalam
cmsvideo
  മംഗളം ചാനല്‍ ലൈസൻസ് റദ്ദാക്കാൻ ശുപാർശ | Oneindia Malayalam

  തിരുവനന്തപുരം: ഹണി ട്രാപ്പ് വിവാദത്തില്‍ മംഗളം ടെലിവിഷന്‍ വന്‍ കുരുക്കിലേക്ക്. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണം എന്നാണ് ജുഡീഷ്യല്‍ കമ്മീഷന്റെ ശുപാര്‍ശ.

  കൂടാതെ ചാനല്‍ സിഇഒ ആയ അജിത്ത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം എന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  Mangalam

  ഗതാഗത വകുപ്പ് മന്ത്രി ആയിരുന്ന എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ചതായിരുന്നു മംഗളം ഹണിട്രാപ്പ് വിവാദം. നടന്നത് ഹണി ട്രാപ്പ് ആണ് എന്ന തെളിഞ്ഞതോടെ ചാനല്‍ സിഇഒയേയും മാധ്യമ പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.എകെ ശശീന്ദ്രനെ കുരുക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം തയ്യാറാക്കിയ കെണിയായിരുന്നു അന്ന് നടന്നത് എന്നാണ് കമ്മീഷന്‍റെ കണ്ടെത്തല്‍ എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ചാനലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുന്നോട്ട് പോകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണ കമ്മീഷന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയ പണം ചാനലില്‍ നിന്ന് ഈടാക്കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  രണ്ട് ഭാഗങ്ങളായാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ആകെ 405 പേജുകളിലായാണ് റിപ്പോര്‍ട്ട്.

  English summary
  Mangalam Honey Trap Controversy: Judicial Commission recommends to cancel the license of TV Channel

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്