ഭിക്ഷാടനത്തിന്റെ മറവില്‍ ഹണിട്രാപ്പ്? കാസര്‍കോട് യുവാവിന് നഷ്ടമായത് ആയിരങ്ങള്‍, വീണ്ടും ഭീഷണി

  • Written By:
Subscribe to Oneindia Malayalam

കാസര്‍കോട്: വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി സഹായം ചോദിച്ചെത്തുക. പിന്നെ അകത്തുകയറികൂടുക. എന്നിട്ട് സ്വകാര്യ ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തുക. ഞെട്ടിക്കുന്ന വിവരങ്ങളാണ് കാസര്‍കോട് നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബന്തിയോട് പച്ചമ്പളയിലാണ് സംഭവം. സഹായം ചോദിച്ചെത്തിയ യുവതി ഗൃഹനാഥന്‍ പണം എടുക്കാനായി പോയപ്പോള്‍ പിന്നാലെ അകത്തേക്ക് കയറുകയായിരുന്നുവത്രെ. പിന്നീട് ഒരു കൂട്ടം യുവാക്കള്‍ വീട് വളഞ്ഞു. എന്നിട്ട് യുവതിക്കൊപ്പമുള്ള ഗൃഹനാഥന്റെ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.

വീണ്ടും പണം ആവശ്യപ്പെട്ടു

രാഷ്ട്രദീപികയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഫോട്ടോ കാണിച്ച് വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഭവം ചോദ്യം ചെയ്ത യുവാവിനെ ആറംഗ സംഘം മര്‍ദ്ദിച്ചു. പച്ചമ്പള വില്ലേജ് ഓഫീസിന് സമീപത്തെ അബൂബക്കറിനാണ് മര്‍ദനമേറ്റത്. ഇയാളുടെ ബൈക്ക് തകര്‍ക്കുകയും ചെയ്തു.

ആറംഗ സംഘം

അബൂബക്കറിനെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് കുബനൂരിലാണ് സംഭവം. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് അബൂബക്കറിനെ മര്‍ദ്ദിച്ചത്.

തുടക്കം ഇങ്ങനെ

സംഭവത്തിന്റെ തുടക്കം ഇങ്ങനെ- ഏതാനും ദിവസം മുമ്പ് പച്ചമ്പളയിലെ ഒരു വീട്ടില്‍ യുവതി സഹായം ചോദിച്ചെത്തി. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പണമെടുക്കാനായി ഗൃഹനാഥന്‍ അകത്തേക്ക് പോകുമ്പോള്‍ യുവതിയും പിന്നാലെ കയറുകയായിരുന്നു.

25000 രൂപ കൈക്കലാക്കി

ഇതിനിടെയില്‍ പുറത്ത് നിന്ന് ആറു പേരെത്തി വീട് വളയുകയായിരുന്നു. ഗൃഹനാഥനെയും യുവതിയെയും ഒന്നിച്ച് നിര്‍ത്തി ഫോട്ടോ എടുത്ത ശേഷം ഭീഷണിപ്പെടുത്തി. 25000 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കിയ സംഘം സ്ഥലം വിട്ടു.

കൂടുതല്‍ പണം ആവശ്യപ്പെട്ടു

എന്നാല്‍ അതുകൊണ്ട് തീര്‍ന്നില്ല. പിന്നീട് വീണ്ടും വീട്ടിലെത്തിയ സംഘം കൂടുതല്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ ഗൃഹനാഥന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭീഷണിയായി. ഈ സംഭവം ചോദ്യം ചെയ്തപ്പോഴാണ് അബൂബക്കറിനെ മര്‍ദ്ദിച്ചത്.

നിയമനടപടികള്‍

ക്രിക്കറ്റ് സ്റ്റമ്പും വടികളും മാരക ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് അബൂബക്കര്‍ പറയുന്നു. അക്രമികളെ വെറുതെ വിടില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇയാള്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.

English summary
Honey Trap In Kasarkode, Man Lost Money
Please Wait while comments are loading...