കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദയാത്രയ്ക്കിറങ്ങിയ ഹൗസ്‌ബോട്ട് പുഴയില്‍ കുരുങ്ങി ആടിയുലഞ്ഞു; ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു

Google Oneindia Malayalam News

കൊയിലാണ്ടി: കണയങ്കോട് പുഴയില്‍ വിനോദയാത്രയ്ക്കിറങ്ങിയ ഹൗസ് ബോട്ട് ദീര്‍ഘനേരം കുടുങ്ങിക്കിടന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ബോട്ട് നിയന്ത്രിക്കാന്‍ കഴിയാതെ വരികയും കാറ്റില്‍ ഉലയുകയും ചെയ്തതോടെ യാത്രക്കാര്‍ നിലവിളിയായി. ഗ്രാമവികസന വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മ നടത്തിയ വിനോദയാത്രയ്ക്കിടെയാണ് 19 പേര്‍ പുഴയില്‍ കുടുങ്ങിയത്. ആര്‍ക്കും പരിക്കുകളോ മറ്റു പ്രശ്‌നങ്ങളോ ഇല്ല.

മണിക്കൂറുകളോളം പരിഭ്രാന്തിയുടെ മുള്‍മുനയിലായിരുന്നു യാത്രക്കാര്‍. കൊയിലാണ്ടി ഫയര്‍‌സ്റ്റേഷനില്‍ നിന്നും സേനാംഗങ്ങള്‍ എത്തി പുഴയില്‍ ഇറങ്ങി ബോട്ടില്‍ കയര്‍ കെട്ടി കരക്കെത്തിച്ചു. ബോട്ടിന്റെ നങ്കൂരം ചളിയില്‍ താഴ്ന്നു പോയതിനാലാണ് നീങ്ങാതെ നിന്നത്. കണയങ്കോട് പാലത്തില്‍ ബോട്ട് ഇടിക്കാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

houseboat

രക്ഷാപ്രവര്‍ത്തനത്തിന് സ്റ്റേഷന്‍ ഓഫിസര്‍ സി.പി.ആനന്ദന്‍ നേതൃത്വം നല്‍കി. അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ.സതീശന്‍, കെ.കെ. രമേശന്‍, ലീഡിംഗ് ഫയര്‍മാര്‍ വി. വിജയന്‍, ഫയര്‍മാന്‍മാരായ ബിനീഷ്, മനു പ്രസാദ്, വിജീഷ്, സിജീഷ്, മനോജ്, സത്യന്‍, ബാലന്‍ എന്നിവര്‍ പങ്കെടുത്തു. വലിയ ആശ്വാസത്തോടെ കരക്കെത്തിയ പെന്‍ഷനര്‍മാരായ യാത്രക്കാര്‍ സേനക്ക് നന്ദി പറഞ്ഞു.

English summary
house boat stuck in river; fire force came to rescue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X