ഭാര്യയെ ആന കാലുകൊണ്ട് തട്ടിയെറിഞ്ഞു... ഭര്‍ത്താവ് ഭാര്യയെ വാരിയെടുത്ത് ഓടി!!! ആശുപത്രിയിലും ആന

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മൂന്നാര്‍: കാട്ടാന ആക്രമണം കേരളത്തില്‍ ഇപ്പോള്‍ പത് സംഭവം ആയിക്കൊണ്ടിരിക്കുകയാണ്. വനമേഖലകളോട് ചേര്‍ന്ന പ്രദേശങ്ങള്‍ ശരിക്കും ഭീഷണിയിലാണ്. എന്നാല്‍ മഴക്കാലം വരുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക ശമനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ മൂന്നാറില്‍ നിന്ന് വരുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടേയും അവരെ രക്ഷപ്പെടുത്തിയ പുരുഷന്റേയും.

കണ്ണന്‍ ദേവന്‍ ഹില്‍സ്

മൂന്നാറിലെ ഭൂരിപക്ഷം പ്രദേശങ്ങളും കണ്ണന്‍ ദേവന്റെ കൈവശം ആണ്. അതില്‍ സംരക്ഷിത വനമേഖലയും ഉള്‍പ്പെടും. ഇവിടങ്ങളില്‍ കാട്ടാന ആക്രമണം പലപ്പോഴും പതിവാണ്.

അരുവിക്കാട് എസ്റ്റേറ്റില്‍

കണ്ണന്‍ ദേവന് കീഴിലുള്ള അരുവിക്കാട് എസ്റ്റേറ്റിലാണ് ഇപ്പോള്‍ കാട്ടാന ആക്രമണം ഉണ്ടായത്. തലനാരിഴയ്ക്കാണ് സ്ത്രീ രക്ഷപ്പെട്ടത്.

പേച്ചിയമ്മയും മുനിയാണ്ടിയും

പേച്ചിയമ്മയും ഭര്‍ത്താവ് മുനിയാണ്ടിയും തമിഴ്‌നാട്ടില്‍ പോയി തിരിച്ചെത്തിയതായിരുന്നു. രാത്രിയില്‍ മൂന്നാറില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം.

വളവില്‍ മൊഴയാന

ഊടുവഴിയിലൂടെ ആയിരുന്നു ഇവര്‍ വീട്ടിലേക്ക് പോയിരുന്നത്. വഴിയില്‍ ഒരു വളവില്‍ കാട്ടാന ഉണ്ടായിരുന്നു. മോഴ ആന ആയിരുന്നു ഇത്.

പേച്ചിയമ്മയെ തട്ടിയെറിഞ്ഞു

അപ്രതീക്ഷിതമായി ആനയെ മുന്നില്‍ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാനുള്ള സമയം ഒന്നും കിട്ടിയില്ല. ഇതിനിടെ ആന പേച്ചിയമ്മയെ കാലുകൊണ്ട് തട്ടി എറിയുകയായിരുന്നു.

മുനിയാണ്ടിയുടെ സാഹസം

തൊട്ടുമുന്നില്‍ ആന കലി തുള്ളി നില്‍ക്കുകയായിരുന്നുവെങ്കിലും ഭാര്യയെ അവിടെ ഉപേക്ഷിക്കാന്‍ മുനിയാണ്ടി തയ്യാറായിരുന്നില്ല. പേച്ചിയമ്മയെ തോളില്‍ എടുത്ത് ഒരൊറ്റ ഒട്ടമായിരുന്നു.

പ്രഥമ ശുശ്രൂഷ

പേച്ചിയമ്മയേയും കൊണ്ട് മുനിയാണ്ടി ആദ്യം ഓടിയെത്തിയത് അരുവിക്കാട് എസ്‌റ്റേറ്റ് ആശുപത്രിയിലേക്കായിരുന്നു. അവിടെ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് മൂന്നാറിലെ ടാറ്റ ടീ ആശുപത്രിയിലേക്ക് കൊണ്ടുപോയി തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ പറഞ്ഞു. അപ്പോഴായിരുന്നു അടുത്ത പ്രശ്‌നം.

ആശുപത്രിയ്ക്ക് മുന്നില്‍ ഒറ്റയാന്‍

അരുവിക്കാട് എസ്റ്റേറ്റ് ആശുപത്രിയും വനമേഖലയോട് ചേര്‍ന്ന് തന്നെയാണ്. പേച്ചിയമ്മയേയും കൊണ്ട് അവിടെ നിന്ന് ഇറങ്ങാന്‍ നോക്കുമ്പോള്‍ ആശുപത്രിയുടെ മുന്നില്‍ ഒരു കൊമ്പനാന!!

ഒരു മണിക്കൂര്‍ കാത്തിരിപ്പ്

കൊമ്പനെ വെട്ടിച്ച് പേച്ചിയമ്മയേയും കൊണ്ട് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുക എളുപ്പമല്ല. പിന്നീട് ഒരു മണിക്കൂറോലം കാത്ത് നിന്ന് ആന സ്ഥലം വിട്ടതിന് ശേഷം ആണ് മുനിയാണ്ടി പേച്ചിയമ്മയെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചത്.

ഗുരുതര പരിക്ക്

ആനയുടെ ആക്രമണത്തില്‍ പേച്ചിയമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നട്ടെല്ലിനാണ് പരിക്ക്. ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English summary
House Wife esxaped from Elephant attack at Munnar.
Please Wait while comments are loading...