കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിന്‍സെന്റ് എംഎല്‍എക്കെതിരായ കേസ് പൊളിയും; ഒന്നുമറിയില്ലെന്ന് വൈദികന്‍, സഹോദരിയും!!

പരാതിക്കാരി തന്നെ വന്നു കണ്ടിരുന്നെങ്കിലും എംഎല്‍എ പീഡിപ്പിച്ചെന്ന് പറഞ്ഞിട്ടില്ല.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റിനെതിരായ പരാതി പൊളിയാന്‍ സാധ്യത. വീട്ടമ്മയുടെ പരാതിയിലാണ് എംഎല്‍എയെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. എന്നാല്‍ വീട്ടമ്മയുടെ പരാതി വ്യാജമാണെന്നും വിശ്വസിക്കില്ലെന്നും അവരുടെ സഹോദരി തന്നെ വെളിപ്പെടുത്തി. തൊട്ടുപിന്നാലെ വീട്ടമ്മയുടെ വാദം തെറ്റാണെന്ന് കാണിച്ച് വൈദികനും രംഗത്തെത്തി.

കോവളം എംഎല്‍എ വിന്‍സെന്റിനെതിരേ മൊഴി നല്‍കിയിട്ടില്ലെന്ന് ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവക വികാരി ഫാദര്‍ ജോയ് മത്യാസ് പറഞ്ഞു. ഫാദറും കന്യാസ്ത്രീയും എംഎല്‍എക്കെതിരേ പോലീസില്‍ മൊഴി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് ശരിയല്ലെന്ന് ഫാദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വന്നു കണ്ടിരുന്നു, പക്ഷേ...

വന്നു കണ്ടിരുന്നു, പക്ഷേ...

പരാതിക്കാരി തന്നെ വന്നു കണ്ടിരുന്നെങ്കിലും എംഎല്‍എ പീഡിപ്പിച്ചെന്ന് പറഞ്ഞിട്ടില്ല. തന്നെ എംഎല്‍എ പീഡിപ്പിച്ചെന്ന് വീട്ടമ്മ വൈദികനോടും കന്യാസ്ത്രീയോടും പറഞ്ഞിരുന്നുവെന്നാണ് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത്.

അറസ്റ്റില്‍ ദുരൂഹത

അറസ്റ്റില്‍ ദുരൂഹത

എംഎല്‍എയുടെ അറസ്റ്റില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ ശുഭ കുറ്റപ്പെടുത്തി. ഒരു എംഎല്‍എക്കും സിപിഎം പ്രാദേശിക നേതൃത്വങ്ങള്‍ക്കും കേസില്‍ പങ്കുണ്ടെന്നും സംഭവത്തെ കുറിച്ച് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ശുഭ പറഞ്ഞു.

തന്നെയും വിളിച്ചുവെന്ന് ഭാര്യ

തന്നെയും വിളിച്ചുവെന്ന് ഭാര്യ

പരാതിക്കാരിയായ വീട്ടമ്മ വിന്‍സെന്റിന്റെയും തന്റെയും ഫോണില്‍ വിളിച്ചിരുന്നുവെന്ന് ശുഭ പറയുന്നു. കുടുംബ പ്രശ്‌നം കാരണം ആത്മഹത്യ ചെയ്യുമെന്നും വീട്ടമ്മ പറഞ്ഞിരുന്നു. ഒരിക്കല്‍ സത്യം പുറത്തുവരുമെന്നും ശുഭ കൂട്ടിച്ചേര്‍ത്തു.

മനപ്പൂര്‍വം കുടുക്കിയത്

മനപ്പൂര്‍വം കുടുക്കിയത്

അതേസമയം, കോവളം എംഎല്‍എ എം വിന്‍സെന്റിനെ മനപ്പൂര്‍വം കുടുക്കിയതാണെന്ന് വെളിപ്പെടുത്തല്‍. എംഎല്‍എക്കെതിരേ ഉയര്‍ന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പരാതിക്കാരിയുടെ സഹോദരി തന്നെയാണ് വെളിപ്പെടുത്തിയത്. പരാതിക്കാരി മാനസിക രോഗിയാണെന്നും സഹോദരി പറഞ്ഞു.

ഇതുവരെ നടന്നത്

ഇതുവരെ നടന്നത്

വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് വിന്‍സെന്റ് എംഎല്‍എ അറസ്റ്റിലായത്. എംഎല്‍എയുമായുണ്ടായ സൗഹൃദം ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെയാണ് പരാതിക്കാരിയുടെ സഹോദരി തന്നെ അവര്‍ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.

രാഷ്ട്രീയ ഗൂഢാലോചന

രാഷ്ട്രീയ ഗൂഢാലോചന

പീഡിപ്പിച്ചെന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് പരാതിക്കാരിയുടെ സഹോദരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. എല്ലാത്തിനും പിന്നില്‍ കളിച്ചത് എല്‍ഡിഎഫ് ആണെന്നും അവര്‍ പറയുന്നു.

എല്‍ഡിഎഫ് പ്രവര്‍ത്തകനായ സഹോദന്‍

എല്‍ഡിഎഫ് പ്രവര്‍ത്തകനായ സഹോദന്‍

എല്‍ഡിഎഫ് പ്രവര്‍ത്തകനായ സഹോദനരാണ് പരാതിക്ക് പിന്നില്‍. എംഎല്‍എയെ ചെറുപ്പം മുതലേ ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും അങ്ങനെ ഒരു വ്യക്തിയല്ല അദ്ദേഹമെന്നും സഹോദരി പറഞ്ഞു.

പരാതിക്കാരിക്ക് മാനസിക രോഗം

പരാതിക്കാരിക്ക് മാനസിക രോഗം

പരാതിക്കാരിക്ക് മാനസിക രോഗമുണ്ട്. പത്ത് വര്‍ഷത്തിലധികമായി ഇവര്‍ മരുന്ന് കഴിക്കുന്നുണ്ട്. സമാനമായ ആരോപണങ്ങള്‍ പരാതിക്കാരി മുമ്പും ഉന്നയിച്ചിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി.

സര്‍ക്കാര്‍ ജോലി വാഗ്ദാനം

സര്‍ക്കാര്‍ ജോലി വാഗ്ദാനം

എല്‍ഡിഎഫുകാരനായ സഹോദരന് എംഎല്‍എയോട് പക തോന്നാന്‍ കാരണമുണ്ട്. സര്‍ക്കാര്‍ ജോലി വാങ്ങിത്തരാമെന്ന് എംഎല്‍എ വാക്ക് നല്‍കിയിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് പ്രതികാരത്തിലേക്ക് നീങ്ങിയതെന്നും സഹോദരി പറയുന്നു.

നാല് മാസം മുമ്പും

നാല് മാസം മുമ്പും

നാല് മാസം മുമ്പും എംഎല്‍എയും പരാതിക്കാരിയും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് സഹോദരി പറഞ്ഞു. ഇത് തനിക്കറിയാം. ഫോണ്‍ വിളി വിലക്കിയത് പരാതിക്കാരിക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തുന്നു.

മൊഴി എടുത്തിട്ടില്ല

മൊഴി എടുത്തിട്ടില്ല

അന്വേഷണ സംഘം സഹോദരിയുടെ മൊഴി എടുത്തിട്ടില്ല. അന്വേഷണ സംഘം തന്റെ മൊഴി എടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ താന്‍ ചാനലിനോട് പറഞ്ഞ കാര്യങ്ങളും പരിശോധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അറസ്റ്റ് നടന്നത് ഇങ്ങനെ

അറസ്റ്റ് നടന്നത് ഇങ്ങനെ

ശനിയാഴ്ചയാണ് വീട്ടമ്മയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന കോവളം എംഎല്‍എ എം വിന്‍സെന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ വീട്ടമ്മയാണ് എംഎല്‍എയ്ക്കെതിരേ പരാതി നല്‍കിയിരുന്നത്. നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

English summary
Vincent MLA Molestation case: Father said that he was not aware the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X