റിമി ടോമിയുടെ വീട്ടില്‍ വീണ്ടും റെയ്ഡ്; രേഖകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്
കൊച്ചി: വിദേശത്തുനിന്നും കള്ളപ്പണം എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഗായിക റിമി ടോമിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് വീണ്ടും റെയ്ഡ് നടത്തി. കഴിഞ്ഞദിവസം റെയ്ഡ് നടത്തിയതിന്റെ പിന്നാലെയാണ് വീണ്ടും ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയത്. ഇവരുടെ വീട്ടില്‍ നിന്നും രഹസ്യ രേഖകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.
റിമിയുടെ വീടിനു പുറമെ വ്യവസായി മഠത്തില്‍ രഘു, അഡ്വ. വിനോദ് കുട്ടപ്പന്‍, ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലും ആദായനികുതി വകുപ്പ് വീണ്ടും എത്തി. വ്യവസായി മഠത്തില്‍ രഘുവില്‍ നിന്ന് പതിനൊന്നര കിലോ സ്വര്‍ണം പിടിച്ചെടുത്തപ്പോള്‍ അഡ്വ. വിനോദ് കുട്ടപ്പന്റെ വീട്ടില്‍ നിന്ന് 50 കോടിയുടെ വിദേശപണം ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

മഠത്തില്‍ രഘുവിന്റെ കൊല്ലത്തുളള വീട്ടിലാണ് റെയ്ഡ്. ഇവരില്‍ ചിലര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് തുടര്‍ച്ചയായ റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഒഴുക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് പതിവാണ്.
അതേസമയം, തങ്ങളുടെ വീട്ടില്‍നിന്നും യാതൊന്നും പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പിന്റെത് സാധാരണ റെയ്ഡ് മാത്രമാണെന്നുമാണ് റിമി ടോമിയുടെ ഭര്‍ത്താവ് പ്രതികരിച്ചത്. വിദേശത്ത് പതിവായി സ്റ്റേജ് പരിപാടികള്‍ സംഘടിപ്പിക്കുന്ന റിമിക്ക് ഇതിന്റെ പേരിലാണ് വിദേശത്തുനിന്നും പണം വന്നതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications