എംവി ഗോവിന്ദന് എങ്ങനെ രഹസ്യമൊഴി അറിഞ്ഞു; സാധ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരന്
തിരുവനന്തപുരം: പോക്സോ കേസിലെ രഹസ്യമൊഴി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എങ്ങനെ അറിഞ്ഞുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. തന്നെ പ്രതിയാക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നും, അവരുടെ പ്രാദേശിക നേതാക്കള്‍ക്ക് ഈ പറയുന്ന ചെറുപ്പക്കാരുമായി ബന്ധമുണ്ടെന്നും സുധാകരന് ആരോപിച്ചു.
പീഡന സമയത്ത് താന്‍ അവിടെയുണ്ടായിരുന്നുവെന്നാണ് ഗോവിന്ദന് പറയുന്നത്. അദ്ദേഹം ആ സമയത്ത് തന്റെ അടുത്തുണ്ടായിരുന്നത് പോലെയാണ് പറയുന്നതെന്നും സുധാകരന് പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്സന് മാവുങ്കല്‍ , പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരനും സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ഗോവിന്ദന് കഴിഞ്ഞ ദിവസം ആരോപിച്ചത്.

ഈ കേസുമായി തനിക്ക്യാതൊരു ബന്ധവുമില്ലെന്ന് പ്രതിയായ മോന്സന് തന്നെ പലതവണ പറഞ്ഞതാണ്. അതിജീവിതയായ പെണ്‍കുട്ടിയും തന്റെ പേര് പറഞ്ഞിട്ടില്ല. എംവി ഗോവിന്ദനെതിരെ സാധ്യമായ നിയമ നടപടികളെല്ലാം കൈക്കൊള്ളുമെന്നും സുധാകരന് വ്യക്തമാക്കി.
പോക്സോ കേസില്‍ അതിജീവിത രഹസ്യമൊഴിയാണ് നല്‍കിയത്. ഗോവിന്ദന് മാഷ് എങ്ങനെയാണ് ഈ രഹസ്യ മൊഴി അറിഞ്ഞത്. ആ പെണ്‍കുട്ടി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് കേസ് നടത്തിയ അഭിഭാഷകന് മാധ്യമങ്ങളോട് പറഞ്ഞത്. ആര് പറഞ്ഞതാണ് വിശ്വസിക്കേണ്ടത്? പരാതി കൊടുത്തവരില്‍ ആര്‍ക്കും താനുമായി നേരിട്ട് ബന്ധമില്ല. കണ്ട് പരിചയം പോലുമില്ലെന്നും സുധാകരന് പറഞ്ഞു.
തന്നെ കേസില്‍ പ്രതിയാക്കാന്‍, പരിചയം പോലുമില്ലാത്തവര്‍ ശ്രമിക്കുന്നതിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഇതിന് പിന്നില്‍ സിപിഎം നേതാക്കളാണ്. അവരുടെ സ്വാധീനഫലമായിട്ടാണ് ഈ കേസ് നല്‍കുന്നത്.
സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ഈ ചെറുപ്പക്കാരുമായി അഭേദ്യമായ ബന്ധമുണ്ട്. തനിക്കെതിരെ ഒരു തെളിവെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ പൊതുജീവിതം തന്നെ അവസാനിപ്പിക്കുമെന്ന് വീണ്ടും പറയുകയാണ്. ഈ സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും സുധാകരന് വ്യക്തമാക്കി.
അതിജീവിത പോലും പറയാത്ത കാര്യമാണ് സിപിഎം തന്റെ പേരില്‍ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയമായിട്ടാണ് അവര്‍ ഇത് കൈകാര്യം ചെയ്യുന്നത്. എന്ത് നെറികേടിനും തയ്യാറാകുമെന്ന് അതിലൂടെ മനസ്സിലായി.
ഗോവിന്ദനോട് പറയാനുള്ളത്,മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്ന ഒരു സെക്രട്ടറിയുണ്ട്, അയാളുടെ ചരിത്രമൊന്ന് പരിശോധിച്ചിട്ട് വേണം, എന്നെ പോലെ ഒരാളെ ഈ കേസില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിമര്‍ശിക്കാന്‍. ഗോവിന്ദന് യാതൊരു മാന്യതയും ഇല്ലാതെ ഉന്നയിക്കുന്ന ആരോപണങ്ങളെ പുച്ഛിച്ച് തള്ളുന്നു. സാധ്യമായ എല്ലാ നിയമനടപടികളും ഞാന്‍ സ്വീകരിക്കുമെന്നും സുധാകരന് പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications