കൊച്ചി കായലില്‍ തകര്‍ന്നടിഞ്ഞ കേരള പോലീസ്! മിഷേലിന്റെ മരണവും പള്‍സറിന്റെ ഫോണും... ആ ഫോണുകളിൽ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: കഴിഞ്ഞ കുറേ ദിവസങ്ങളായി കേരള പോലീസിനെ ഏറ്റവും അധികം അലട്ടുന്നത് കൊച്ചി കായലും ഗോശ്രീ പാലവും ആണ്. ഇതിന്റെ രമ്ടിന്റേയും ഇടയില്‍ കിടന്ന് കഷ്ടപ്പെടുകയാണ് കേരള പോലീസ്.

യുവനടി ആക്രമിക്കപ്പെട്ട സംഭവവും സിഎ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവും ആണ് കേരള പോലീസിനെ കൊച്ചി കായലില്‍ മുക്കിയിട്ടിരിക്കുന്നത്. എന്നാല്‍ അതില്‍ നിന്ന് പൊങ്ങി വരാന്‍ പോലീസിന് ഒരുവിധത്തിവും കഴിയുന്നും ഇല്ല.

മിഷേല്‍ ആത്മഹത്യ ചെയ്തത് ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയാണെന്ന് പോലീസ് പറയുന്നു. പക്ഷേ എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല. പള്‍സര്‍ സുനിയുടേയും മിഷേലിന്റേയും ഫോണുകള്‍ കൊച്ചി കായലില്‍ എവിടെയോ മറഞ്ഞ് കിടക്കുന്നുണ്ട്. രണ്ട് കേസുകളിലെ നിര്‍ണായക തുമ്പുകള്‍... അത് പോലീസിന് കണ്ടെടുക്കാന്‍ പറ്റുമോ?

നടിയും കായലും തമ്മില്‍ എന്ത്?

യുവ നടി ആക്രമിക്കപ്പെട്ട സംഭവവും കൊച്ചി കായലും തമ്മില്‍ നേരിട്ട് ബന്ധമൊന്നും ഇല്ല. എന്നാല്‍ ആ സംഭവത്തിന്റെ തെളിവുകളില്‍ ഒന്ന് കൊച്ചി കായലില്‍ ആണ് ഉള്ളത്.

പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍

നടിയെ കാറില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ അതെല്ലാം സുനി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ആ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കൊച്ചി കായലില്‍ എറിഞ്ഞു

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്ന് കൊച്ചി കായലിലേക്ക് എറിഞ്ഞു എന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുള്ളത്. കായലിന്റെ ഏറ്റവും ഒഴുക്കുള്ള ഭാഗത്താണേ്രത ഫോണ്‍ എറിഞ്ഞുകളഞ്ഞത്

പോലീസിന്റെ തിരച്ചില്‍, നേവിയുടെ സഹായം

നാവിക സേനയുടെ മുങ്ങള്‍ വിദഗ്ധരുമായി പോലീസ് ഈ പ്രദേശത്ത് പലതവണ തിരച്ചില്‍ നടത്തി. പക്ഷേ ഫോണ്‍ മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല.

നിര്‍ണായകമായ തെളിവ്

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ തെളിവാണ് ആ മൊബൈല്‍ ഫോണ്‍. ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് തെളിവുകള്‍ വേറെ ഉണ്ടെങ്കിലും പകര്‍ത്താനുപയോഗിച്ച ഫോണ്‍ കണ്ടെത്തിയില്ലെങ്കില്‍ പോലീസിന് തിരിച്ചടിയാകും.

മിഷേല്‍ ഷാജിയുടെ മരണം

സിഎ വിദ്യാര്‍ത്ഥിനിയാ മിഷേല്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത് കൊച്ചിയിലെ കപ്പല്‍ ചാലില്‍ നിന്നായിരുന്നു. തുടക്കത്തില്‍ ഗോശ്രീ പാലവുമായി ഇതിന് ഒരു ബന്ധവും ഉണ്ടായിരുന്നില്ല.

എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മിഷേല്‍ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തിയത്. ഇതോടെ ഗോശ്രീ പാലം പോലീസിന് വീണ്ടും തലവേദനയായി.

പാലത്തില്‍ വച്ച് കണ്ടു

പാലത്തില്‍ വച്ച് മിഷേലിനെ പോലെ ഒരു പെണ്‍കുട്ടിയെ കണ്ടു എന്ന് അമല്‍ എന്ന ചെറുപ്പക്കാരന്‍ മൊഴി നല്‍കിയിരുന്നു. ഇതോടെ മിഷേല്‍ ഗോശ്രീ പാലത്തില്‍ നിന്ന് കൊച്ചി കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തില്‍ പോലീസ് എത്തുകയും ചെയ്തു.

മിഷേലിന്റെ ഫോണും ബാഗും

സിസിടിവി ദൃശ്യങ്ങളിലെല്ലാം മിഷേലിന്‍രെ കൈയ്യിലെ ബാഗ് കാണാമായിരുന്നു. എന്നാല്‍ കൊച്ചി വാര്‍ഫില്‍ മൃതദേഹം പൊങ്ങിയപ്പോള്‍ ബാഗ് ഉണ്ടായിരുന്നില്ല.

ഏറ്റവും നിര്‍ണായകം

മിഷേല്‍ ഷാജി എങ്ങനെ മരിച്ചു എന്നത് സംബന്ധിച്ച നിര്‍ണായകമായ തെളിവുകള്‍ ഫോണിലൂടെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുപ്പെടുന്നത്. മിഷേലിന്റെ ബാഗില്‍ എന്തൊക്കെയാണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ചും പോലീസിന് ഒരു ധാരണയും ഇല്ല.

എല്ലാം കൊച്ചി കായലില്‍

കേരളത്തെ ഞെട്ടിച്ച രണ്ട് കേസുകളിലെ നിര്‍ണായക തെളിവുകളാണ് കൊച്ചി കായലില്‍ മുങ്ങിക്കിടക്കുന്നത്. മിഷേലിന്റെ ബാഗിനും ഫോണിനും വേണ്ടി കഴിഞ്ഞ ദിവസം പോലീസ് വീണ്ടും തിരച്ചില്‍ നടത്തിയെങ്കിലും ഒരു ഗുണവും ഉണ്ടായില്ല.

English summary
How Goshree bridges and Kochi Backwaters became a headache for Kerala Police? Mobile phones of Pulsar Suni and Michael Shaji yet to be found from Kochi Backwater.
Please Wait while comments are loading...