• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്‌ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് ഇങ്ങനെ... വര്‍ക്കലയില്‍ രണ്ടുദിവസം ഒളിച്ചിരുന്നു

തിരുവനന്തപുരം: കനത്ത പോലീസ് പരിശോധനയ്ക്കിടയിലും കേരളം വിട്ട് പോകാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും എങ്ങനെ സാധിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇവര്‍ക്ക് രഷ്ട്രീയ-പോലീസ് കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായം ലഭിച്ചോ എന്ന ചോദ്യമാണ് ഇതിനോടൊപ്പം ഉയര്‍ന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ പസ്പരം ആരോപണ പ്രത്യാരോപണത്തിനും ഈ വിഷയം ഉപയോഗിച്ചിരുന്നു. എന്നാല്‍ കസ്റ്റംസിന്റെ അന്വേഷണത്തില്‍ പ്രതികള്‍ രക്ഷപ്പെട്ടതിന്റെ ചുരുളഴിഞ്ഞു. സ്വര്‍ണം പിടികൂടിയ ജൂലൈ 5ന് രാത്രി തന്നെ പ്രതികള്‍ തിരുവനന്തപുരം നഗരം വിട്ടിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

അന്ന് രാത്രി തന്നെ നഗരം വിട്ടു

അന്ന് രാത്രി തന്നെ നഗരം വിട്ടു

സ്വര്‍ണം പിടികൂടിയതിന്റെ തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞ പ്രതികള്‍ സ്വര്‍ണം പിടിച്ച അന്ന് രാത്രി തന്നെ നഗരം വിട്ടു. പിന്നീട് വര്‍ക്കലയില്‍ രണ്ടുദിവസം ഒളിവില്‍ കഴിഞ്ഞു.

സ്വപ്‌നയുടെ കാറില്‍

സ്വപ്‌നയുടെ കാറില്‍

സന്ദീപ് നായരും സ്വപ്‌ന സുരേഷും കുടുംബവുമാണ് സംഘത്തിലുണ്ടായിരുന്നത്. സ്വപ്‌നയുടെ കാറിലായിരുന്നു യാത്ര. വര്‍ക്കലയില്‍ ഒളിവില്‍ കഴിഞ്ഞാണ് പാസ് തരപ്പെടുത്തിയത്. അപേക്ഷ നല്‍കി തമിഴ്‌നാട് സര്‍ക്കാരിന്റെ പാസാണ് തരപ്പെടുത്തിയത്. സ്വപ്‌നയുടെ പേരില്‍ അല്ല പാസ് തരപ്പെടുത്തിയത്.

മഹാരാഷ്ട്ര വരെ പോകാം

മഹാരാഷ്ട്ര വരെ പോകാം

മഹാരാഷ്ട്ര വരെ പോകാനുള്ള പാസ് പ്രതികള്‍ തരപ്പെടുത്തിയിരുന്നു. പാസ് ലഭിച്ചതോടെ കാറില്‍ കൊച്ചിയിലെത്തി. ഇവിടെ നിന്നാണ് ബെംഗളൂരുവിലേക്ക് കടന്നത്. വര്‍ക്കലയില്‍ പ്രതികള്‍ക്ക് താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തവരെ കസ്റ്റംസ് തിരിച്ചറിഞ്ഞു. ഇവിരെ ചോദ്യം ചെയ്യും.

പണം ശേഖരിച്ചത് ഇവിടെ വച്ച്

പണം ശേഖരിച്ചത് ഇവിടെ വച്ച്

വര്‍ക്കലയില്‍ ഒളിവില്‍ കഴിഞ്ഞ വേളയില്‍ സ്വപ്‌ന സുരേഷും സന്ദീപ് നായരും ഒട്ടേറെ പ്രമുഖരുമായി ബന്ധപ്പെട്ടിരുന്നു. ഇവരുടെ ഉന്നത ബന്ധങ്ങളാണ് ഇത് കാണിക്കുന്നത്. പണം ശേഖരിച്ചതും വര്‍ക്കലിയല്‍ വച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

എന്‍ഐഎ ഏറ്റെടുത്തതോടെ

എന്‍ഐഎ ഏറ്റെടുത്തതോടെ

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് ചിത്രം മാറിയത്. പ്രതികളെ വേഗത്തില്‍ പിടികൂടിയതും അതുകൊണ്ടുതന്നെയാണ്. ആറ് ദിവസത്തിന് ശേഷമാണ് ബെംഗളൂരുവില്‍ വച്ച് പ്രതികളെ കണ്ടെത്തിയത്. ബെംഗളൂരുവിലെ എലഹങ്കയിലെ ഹോട്ടലില്‍ വച്ചാണ് പിടികൂടിയത്.

cmsvideo
  How Swapna Suresh And Sandeep Nair Escaped From Kerala; Here All Details | Oneindia Malayalam
   മൊബൈല്‍ ഫോണ്‍

  മൊബൈല്‍ ഫോണ്‍

  പ്രതികളുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിന്തുടര്‍ന്നിരുന്നു. മൊബൈല്‍ ഓഫ് ചെയ്തായിരുന്നു യാത്ര. പക്ഷേ ഇടയ്ക്ക് സ്വപ്‌നയുടെ മകളുടെ ഫോണ്‍ ഓണ്‍ ചെയ്തതോടെയാണ് ഇവരുടെ വാസ സ്ഥലം കണ്ടെത്തിയത്.

  ഇവരാണ് പ്രതികള്‍

  ഇവരാണ് പ്രതികള്‍

  എന്‍ഐഎയുടെ എഫ്‌ഐആര്‍ പ്രകാരം സ്വര്‍ണക്കടത്ത് കേസില്‍ നാല് പ്രതികളാണുള്ളത്. ആദ്യം അറസ്റ്റിലായ സരിത്ത് ആണ് ആദ്യ പ്രതി. സ്വപ്‌ന സുരേഷ് രണ്ടാം പ്രതിയം ഇനിയും പിടികൂടിയിട്ടില്ലാത്ത ഫൈസല്‍ ഫരീദ് മൂന്നാം പ്രതിയും സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്. ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് വിവരം.

  മറ്റൊരു സംഭവം

  മറ്റൊരു സംഭവം

  ബെംഗളൂരുവില്‍ നിന്ന് തിരിച്ചെത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്റ ചെയ്തു. കൊറോണ ഭീതി അകറ്റുന്നതിന് പ്രതികളെ പ്രത്യേക കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോഴാണ് മറ്റൊരു സംഭവം.

  സ്വപ്‌നയ്‌ക്കൊപ്പം ശാശ്വതി

  സ്വപ്‌നയ്‌ക്കൊപ്പം ശാശ്വതി

  സ്വപ്‌ന സുരേഷിന്റെ തൃശൂരിലെ അമ്പിളിക്കല ഹോസ്റ്റലിലേക്കാണ് എത്തിച്ചത്. സ്വപ്നക്ക് ഹോസ്റ്റലില്‍ കൂട്ടുണ്ടായിരുന്നത് കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശാശ്വതിയാണ്. അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലക്കേസില്‍ കഴിഞ്ഞദിവസമാണ് ശാശ്വതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

  ശാശ്വതിയും കാമുകനും

  ശാശ്വതിയും കാമുകനും

  ശനിയാഴ്ചയായിരുന്നു തൃശൂരിലെ അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലപാതക കേസില്‍ ശാശ്വതിയെയും കാമുകനെയും മറ്റു ചില പ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. ശാശ്വതിയെ അമ്പിളിക്കല ഹോസ്റ്റലിലേക്ക് എത്തിക്കുകയായിരുന്നു.

  വാതിലടക്കാന്‍ സമ്മതിച്ചില്ല

  വാതിലടക്കാന്‍ സമ്മതിച്ചില്ല

  ഞായറാഴ്ച എട്ടരയോടെ സ്വപ്‌ന സുരേഷിനെയും ശാശ്വതിയെയും ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ അനുവദിച്ചു. വാതിലടക്കാന്‍ സമ്മതിച്ചില്ല. രണ്ടു പോലീസുകാര്‍ വാതിലിന് പുറത്ത് കാവലിരുന്നു. പിന്നീട് എന്‍ഐഎ സംഘമെത്തിയ ശേഷമാണ് തിങ്കളാഴ്ച കോടതിയിലേക്ക് കൊണ്ടുപോയത്.

  ഇന്ത്യയെ കൈവിട്ട് ഇറാന്‍; തന്ത്രപ്രധാന 'ചാബഹാര്‍' ഇന്ത്യയ്ക്ക് നഷ്ടമായി, ചൈന തിരിച്ചടിക്കുന്നു?

  English summary
  How Swapna Suresh and Sandeep Nair escaped from Kerala; Here all details
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X