കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീന്തലറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി

  • By Siniya
Google Oneindia Malayalam News

കൊച്ചി : നീന്തലറിയാവുന്ന ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി. ശാശ്വതീകാനന്ദയുടെ മരണത്തില്‍ അസ്വഭാവികതകളുണ്ടെന്നും തുടരന്വേഷണം വേണമെന്നും കാണിച്ച് അഴിമതി വിരുദ്ധ മനുഷ്യാവകാശ സംഘടന സമര്‍പ്പിച്ച് ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷ പ്രതികരിച്ചത്. രണ്ടാഴ്ചക്കകം ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിലപാട് പത്രികാരൂപത്തില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

തെളിവുണ്ടെങ്കില്‍ അന്വേഷണം നടത്തണം, തുടരന്വേഷണത്തിനുള്ള തടസ്സമെന്തെന്നും കോടതി ചോദിച്ചു. സ്വാമിക്ക് നീന്തല്‍ അറിയാമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള ഒരാള്‍ എങ്ങനെ മുങ്ങിമരിക്കുമെന്നാണ് കോടതിയുടെ സംശയം. പുനരന്വേഷണത്തിന് സര്ർക്കാര്ർ തയാറാവണമെന്നും കോടതി ആവശ്യപ്പെട്ടു.

 നീന്തലറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിക്കും ഹൈക്കോടതി

നീന്തലറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിക്കും ഹൈക്കോടതി

നീന്തലറിയാവുന്ന ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി. ശാശ്വതീകാനന്ദയുടെ മരണത്തില്‍ അസ്വഭാവികതകളുണ്ടെന്നും തുടരന്വേഷണം വേണമെന്നും കാണിച്ച് അഴിമതി വിരുദ്ധ മനുഷ്യാവകാശ സംഘടന സമര്‍പ്പിച്ച് ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷ പ്രതികരിച്ചത്. രണ്ടാഴ്ചക്കകം ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിലപാട് പത്രികാരൂപത്തില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 പുനരന്വേഷണത്തിന് തയാറെന്ന് സര്‍ക്കാര്‍

പുനരന്വേഷണത്തിന് തയാറെന്ന് സര്‍ക്കാര്‍

സ്വാമിയുടെ മരണത്തില്‍ ഇതുവരെ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ആറ് എസ്.പിമാര്‍ ചേര്‍ന്നാണ് സ്വാമിയുടെ മരണം അന്വേഷിച്ചത്. മരണത്തില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മരണം സി ബി ഐ അന്വേഷിക്കണം

മരണം സി ബി ഐ അന്വേഷിക്കണം

സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരുഹതകളുണ്ടെന്നും കേസ് സി ബി െഎ ക്ക് വിടണമെന്ന് സ്വാമിയുടെ സഹോദരി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടു.

ശാശ്വതീകാനന്ദ മരിച്ചത് അടിയൊഴുക്കില്‍പ്പെട്ട ക്രൈംബ്രാഞ്ച്

ശാശ്വതീകാനന്ദ മരിച്ചത് അടിയൊഴുക്കില്‍പ്പെട്ട ക്രൈംബ്രാഞ്ച്

ശാശ്വതീകാനന്ദ അടിയൊഴുക്കില്‍പ്പെട്ടാണ് മരിച്ചതെന്ന് ക്രൈംബ്രാഞ്ച്. കേസ് അന്വേഷിച്ച കെ.ജി. സൈമണ്‍ രണ്ട് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമോ?

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമോ?

ദുബായില്‍ നിന്ന് തിരച്ചെത്തിയ അടുത്ത ദിവസമാണ് സ്വാമി കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങി മരിക്കുന്നത് എന്ന് ബിജു രമേശ് പറഞ്ഞത്. എന്നാല്‍ ദുബായില്‍ നിന്ന് തിരിച്ചെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വാമിയുടെ മരണം എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.

English summary
how saswathikanantha drowned,he know swim very well,asks high court. government must submit the case report,court ordered.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X