കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം തുറമുഖം, സര്‍ക്കാരിന് തിരിച്ചടി ഹരിത ട്രൈബ്യൂണലിന് കേസ് പരിഗണിക്കാം

  • By Athul
Google Oneindia Malayalam News

ദില്ലി: വിഴിഞ്ഞം തുറമുഖ കേസില്‍ സംസ്ഥാന സര്‍ക്കാരന് തിരിച്ചടി. തുറമുഖത്തിന്റെ പാരിസ്ഥിതിക അനുമതി നല്‍കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തന്നെ പരിഗണിക്കണമെന്നും ആറാഴ്ചക്കകം വിധി പ്രസ്ഥാപിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

അതോടെ ഹരിത ട്രൈബ്യൂണലിന് ഏര്‍പ്പെടുത്തിയിരുന്ന ഇടക്കാല സ്റ്റേയും സുപ്രീം കോടതി റദ്ദാക്കി. തീരദേശ പരിപാല നിയമത്തില്‍ ഭേദഗതി വരുത്തി 2011ലാണ് വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നല്‍കിയത്. ഇതിനെ ചേദ്യം ചെയ്തുള്ള കേസുകള്‍ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെയാണ് കേരള സര്‍ക്കാരും തുറമുഖ കമ്പനിയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്.

vizhinjam port

കേസിലെ പ്രധാനപ്പെട്ട വിഷയത്തിലേക്ക് കടക്കമെങ്കില്‍ തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ ഹരിത ട്രൈബ്യൂണലിലെ കേസില്‍ തീര്‍പ്പുണ്ടാകട്ടെ എന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.

നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ ഇല്ലെങ്കിലും. പാരിസ്ഥിക അനുമതി തെറ്റാണെന്ന് ഭാവിയില്‍ കണ്ടെത്തിയാല്‍ വിഴിഞ്ഞത്തെ പീര്‍വ്വസ്ഥിതിയിലാക്കണമെന്ന കോടതി നിര്‍ദേശം നിലവിലുണ്ട്.

English summary
Referring to the challenge faced by the multi-crore Vizhinjam International Multi-Purpose Seaport project from environmental activists in Kerala, the Supreme Court on Tuesday said such huge projects are expected to ruffle some feathers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X