അടിവസ്ത്രവും ബ്രായും അഴിപ്പിച്ച് പരിശോധന....എല്ലാം കുടുങ്ങും!!! കേസെടുത്തു, ഇനി രക്ഷയില്ല

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്തു നടന്ന നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കണ്ണൂരിലെ ചില പരീക്ഷാകേന്ദ്രങ്ങളില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രവും ബ്രായുമെല്ലാം അഴിപ്പിച്ച് പരിശോധന നടത്തിയതു വന്‍ വിവാദമായിരുന്നു.

അന്വേഷണം വേണം

സംഭവത്തില്‍ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉന്നതതല അന്വേഷണം നടത്തണമന്നാവശ്യപ്പെട്ടു. ദേശീയ മനുഷ്യവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും സംസ്ഥാന കമ്മീഷന്‍ അഭ്യര്‍ഥിച്ചു.

 വിശദീകരണം നല്‍കണം

സിബിഎസ്ഇ റീജ്യനല്‍ ഡയറക്ടറോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കണ്ണൂരില്‍ നടന്നത്

കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സുമെല്ലാം അഴിച്ച് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. മാത്രമല്ല ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. പ്രവേശന പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയെന്ന് പറഞ്ഞാണ് അധികൃതര്‍ ഇതു ചെയ്തത്.

പരിശോധിച്ചു

കണ്ണൂരിലെ കുഞ്ഞിമംഗലത്തുള്ള കൊവ്വപ്പുറം പിഎസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. രാവിലെ പരീക്ഷ തുടങ്ങുന്നതിനു മുമ്പ് മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ചു അധികൃതര്‍ പരിശോധിക്കുകയായിരുന്നു.

പൊട്ടിക്കരഞ്ഞു

ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ച വിദ്യാര്‍ഥിനികള്‍ക്കു ഇതു ഊരി മാറ്റിയശേഷം അമ്മമാരുടെ കൈകളില്‍ കൊടുത്ത് ശേഷമാണ് അവര്‍ ക്ലാസ് മുറിക്കകത്ത് കയറി പരീക്ഷയെഴുതിയത്. നാണക്കേടിനെതുടര്‍ന്നു പല പെണ്‍കുട്ടികളും പൊട്ടിക്കരഞ്ഞിരുന്നു.

ജീന്‍സും അഴിപ്പിച്ചു

പയ്യാമ്പലത്തെ തപാല്‍ ജീവനക്കാരന്റെ മകളുടെ ജീന്‍സാണ് അധികൃതര്‍ അഴിപ്പിച്ചത്. ആദ്യ പപരിശോധനയില്‍ ജീന്‍സിലെ ലോഹ ബട്ടന്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശിച്ചു. പിന്നീട് ജീന്‍സിലെ പോക്കറ്റും ഒഴിവാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പോക്കറ്റ് ഒഴിവാക്കിയാല്‍ ശരീരം പുറത്തു കാണുമെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ ഏറെ ദൂരം പോയി കടയില്‍ നിന്നു ലെഗ്ഗിന്‍സ് വാങ്ങിയക്കൊണ്ടു വന്ന് പെണ്‍കുട്ടിക്കു നല്‍കുകയായിരുന്നു.

ചുരിദാറിന്റെ കൈ മുറിച്ചു

അഞ്ചരക്കണ്ടി മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടിയുടെ ചുരിദാറിന്റെ കൈ അധികൃതര്‍ മുറിച്ചു മാറ്റുകയായിരുന്നു. ഒരു കൈ മുറിച്ചതോടെ പെണ്‍കുട്ടി കരയുകയായിരുന്നു. ഇതു പ്രശ്‌നമായതോടെ ഒരു കൈ മാത്രം മുറിച്ച് അധികൃതര്‍ പിന്‍മാറി.

English summary
dress code controversy human rights commission registered case.
Please Wait while comments are loading...