കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിന് വെടിവച്ചുകൊന്നു? അട്ടപ്പാടി സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Google Oneindia Malayalam News

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി വനത്തില്‍ മാവോയിസ്റ്റുകളെന്ന് ആരോപിച്ച് നാല് പേരെ വെടിവച്ച് കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വെടിവച്ചു കൊല്ലാനുണ്ടായ സാഹചര്യം നേരിട്ട് പരിശോധിച്ച് ഡിജിപി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് ആവശ്യപ്പെട്ടു. അടുത്ത മാസം കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.

Maoist

നാലു പേരെ വെടിവച്ചുകൊല്ലാനുണ്ടായ പ്രകോപനം എന്താണെന്ന് ഇതുവരെ പോലീസ് വ്യക്തമാക്കിയിട്ടില്ല. മാവോയിസ്റ്റുകളാണെങ്കില്‍ വെടിവച്ച് കൊല്ലാം എന്ന അധികാരം പോലീസിനുണ്ടോ. പ്രതിരോധിക്കാന്‍ അവകാശമുണ്ട്. അത്തരം സാഹചര്യം അട്ടപ്പാടിയിലുണ്ടായി എന്ന് തോന്നുന്നില്ലെന്നും കമ്മീഷന്‍ പറയുന്നു.

ലോകം നിയന്ത്രിക്കാന്‍ മോദിയും ബിന്‍ സല്‍മാനും; പുതിയ സമിതി, നിര്‍ണായക തീരുമാനങ്ങള്‍ലോകം നിയന്ത്രിക്കാന്‍ മോദിയും ബിന്‍ സല്‍മാനും; പുതിയ സമിതി, നിര്‍ണായക തീരുമാനങ്ങള്‍

ആദ്യം മാവോയിസ്റ്റുകളാണ് വെടിവച്ചത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതികരിച്ചത്. മാവോയിസ്റ്റുകള്‍ വെടിവച്ചു. തണ്ടര്‍ ബോള്‍ട്ട് സംഘം സ്വയരക്ഷാര്‍ഥം തിരിച്ചുവെടിവച്ചു എന്ന പോലീസിന്റെ പതിവ് പ്രതികരണമായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ മാവോയിസ്റ്റുകളുടെ കൈവശം ഉണ്ടായിരുന്നുവെന്നും അത് പോലീസ് കണ്ടെടുത്തുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീംസ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീം

മുസ്ലിം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ആണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരെ വനത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കും പരിക്കില്ല. ഏകപക്ഷീയമായ വെടിവയ്പ്പാണ് നടന്നതെന്നാണ് ഇതുവ്യക്തമാക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചിരിക്കുകയാണ്.

English summary
Human Rights Commission registers case in connection with Killing of Maoist in Attappadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X