
മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമങ്ങളില്‍ ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരെ തേടി പോലീസിന്റെ വ്യാപക റെയ്ഡ്. മലപ്പുറം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പ്രധാന നഗരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. വാട്സ് ആപ്പ് വഴി ഹര്‍ത്താല്‍ വിവരങ്ങള്‍ പ്രചരിപ്പിച്ചവരെയും വ്യാജ വിവരങ്ങള്‍ കൈമാറിയവരെയും കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പോലീസിന്റെ പല നീക്കങ്ങളും രഹസ്യമായിട്ടാണ് നടക്കുന്നത്. കൃത്യമായ വിവരങ്ങള്‍ അവര്‍ പുറത്തുവിടുന്നില്ല. കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, സംഘര്‍ഷമ മേഖലയില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി. ഹര്‍ത്താല്‍ ദിനത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ...
ക്രൂരകൊലപാതകം വീണ്ടും; സഹോദരിമാരെ വെടിവച്ചുകൊന്നു, പിച്ചിചീന്തിയെന്ന് ഗ്രാമീണര്‍

സോഷ്യല്‍ മീഡിയ വഴി
മലബാര്‍ മേഖലയിലാണ് ഹര്‍ത്താല്‍ ദിനത്തില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധമുണ്ടായത്. മലപ്പുറം ജില്ലയിലെ മിക്കയിടങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയതുകൊണ്ടു മാത്രം ഇത്രയും പേര് ഹര്‍ത്താലിനെ പിന്തുണച്ച് തെരുവിലിറങ്ങുമോ എന്നതാണ് ഉയരുന്ന ചോദ്യം.

വ്യാപക റെയ്ഡ് നടക്കുന്നു
മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വ്യാപക റെയ്ഡ് നടക്കുകയാണ്. കൃത്യമായി എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന വിവരങ്ങള്‍ പോലീസ് പുറത്തുവിടുന്നില്ല. കാസര്‍കോടും കോഴിക്കോടും പാലക്കാടും അറസ്റ്റ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയപ്പോള്‍ മലപ്പുറത്ത് വിവരങ്ങള്‍ ഭാഗികമായേ പുറത്തുവന്നിട്ടുള്ളൂ.

അറസ്റ്റ്, ജാമ്യം, റിമാന്റ്
മലപ്പുറത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസുണ്ട്. അറസ്റ്റിലായ പലരെയും സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യത്തില്‍ വിട്ടു. ചിലരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വാഹനങ്ങളും കസ്റ്റഡിയില്‍
പോലീസിന്റെ ജോലി തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു, അക്രമം അഴിച്ചുവിട്ടു തുടങ്ങിയ വകുപ്പുകള്‍ പ്രകാരം അറ്സറ്റ് ചെയ്തവരെയാണ് റിമാന്റ് ചെയ്തത്. ഹര്‍ത്താല്‍ അനുകൂലികള്‍ സഞ്ചരിച്ചുവെന്ന് കരുതുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റെയ്ഡ് നടക്കുന്ന മേഖലകള്‍
തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, പൊന്നാനി, എടക്കര, മഞ്ചേരി എന്നിവിടങ്ങളില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം നടത്തിയവരെ കണ്ടെത്താനാണ് റെയ്ഡ് നടക്കുന്നത്. എട്ട് പേരെയാണ് റിമാന്റ് ചെയ്തിട്ടുള്ളതെന്ന് താനൂര്‍ പോലീസ് അറിയിച്ചു. താനൂര്‍ മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ശാന്തം
സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി മേഖലകളില്‍ ചൊവ്വാഴ്ച അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖല പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. പ്രദേശത്തെ വാട്സ് ആപ്പ് കൂട്ടായ്മകളും നിരീക്ഷിക്കുന്നുണ്ട്.

കണക്കെടുത്തു
താനൂരില്‍ നാല് കടകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇവിടെ പോലീസ് സംഘം പരിശോധിച്ചു. സംഘര്‍ഷത്തിനിടെ തകര്‍ത്ത കെഎസ്ആര്‍ടിസി ബസുകളും പ്രത്യേക അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കി. വലിയ കരിങ്കല്ല് ബസിനകത്ത് കണ്ടെത്തിയിട്ടുണ്ട്.

കുമ്മനം പോലീസിനെതിരെ
താനൂരില്‍ സംഘര്‍ഷം രൂക്ഷമായതിന് കാരണം പോലീസിന്റെ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. തകര്‍ത്ത കടകള്‍ അദ്ദേഹം സന്ദര്ശനിച്ചു. പോലീസിന്റെ വീഴ്ചക്കെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

പോലീസിന്റെ വീഴ്ച
ഹര്‍ത്താലിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിലും താനൂരില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. വിവിധ ക്ലബ്ബുകള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തവരും ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് പ്രശ്നമുണ്ടായത്. ഈ സാഹചര്യം നിലനില്ക്കുമ്പോള് പോലീസ് വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്നാണ് വിമര്‍ശനം.

ഹര്‍ത്താല്‍ പൂര്‍ണം
കടകള്‍ക്കെതിരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മുസ്ലിം ലീഗ് ജില്ലാപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ താനൂരില്‍ സന്ദര്‍ശനംനടത്തി.

സമൂഹ മാധ്യമങ്ങളില്‍ കളിച്ചവര്‍
സമൂഹ മാധ്യമങ്ങളില്‍ ഹര്‍ത്താല്‍ വിവരങ്ങള്‍ പ്രചരിപ്പിച്ചവരെയും വര്‍ഗീയ പരാമര്‍ശം നടത്തിയവരെയും പോലീസ് നിരീക്ഷിച്ചുവരികയാണ്. ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും ഹിന്ദുക്കളെ തിരഞ്ഞുപിടിച്ചു ആക്രമിച്ചുവെന്നും ചില കോണില്‍ നിന്ന് പ്രചാരണമുണ്ടായിരുന്നു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെയും കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്..

ജില്ലകളിലെ കണക്ക്
കാസര്‍കോട് 104 പേരാണ് അറസ്റ്റിലായത്. 51 പേരെ റിമാ്ന്റ് ചെയ്തു. കോഴിക്കോട് അറസ്റ്റിലായ 196 പേരില്‍ കൂടുതല്‍ പേരെയും ജാമ്യത്തില്‍വിട്ടു. പാലക്കാട് 250ഓളം പേരാണ് അറസ്റ്റിലായത്. 92 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രയോഗിച്ചിരിക്കുന്നത്.

കര്‍ശന നടപടിയെന്ന് പോലീസ്
വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ചുമതലപ്പെടുത്തി. ഹര്‍ത്താലിന് ഇത്ര പ്രചാരം ലഭിക്കാനും സംഘര്‍ഷം വ്യാപിക്കാനും കാരണമെന്താണെന്നാണ് പ്രധാനമായും അന്വേഷിക്കുക. അക്രമികള്ക്കെതരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

ദുരുഹതയെന്ന് എസ്ഡിപിഐ
കാസര്‍കോട് ജില്ലയിലെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്ന് എസ്ഡിപിഐ നേതൃത്വം പ്രതികരിച്ചു. ഹര്‍ത്താലില്‍ പ്രകടമായ ആര്‍എസ്എസിനെതിരായ ജനകീയ പ്രതിഷേധത്തെ എസ്ഡിപിഐ കഴിഞ്ഞദിവസം പിന്തുണച്ചിരുന്നു.
ഹസിനെ ബലാല്‍സംഗം ചെയ്തെന്ന പരാതി; ഷമിയെയും സഹോദരനെയും വിളിപ്പിച്ചു, രക്ഷപ്പെടാന്‍ ശ്രമം
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!