രഹസ്യത്തിന്‍റെ ചുരുളഴിയുന്നു, നായാട്ടുകാരനെ കൊലയ്ക്കു പിന്നില്‍ ആനയല്ല, മരണം വെടിയേറ്റ് !!!

  • Written By:
Subscribe to Oneindia Malayalam

കോതമംഗലം: നായാട്ടിനു പോയ യുവാവ് വനത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ വച്ചാണ് ആനവേട്ടക്കാരനായ ടോണി മാത്യു കൊല്ലപ്പെട്ടത്. അന്നു ആനയാണ് ടോണിയെ കൊന്നതെന്നായിരുന്നു നിഗമനം. പക്ഷെ കൂടെയുണ്ടായിരുന്നവരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് തെളിഞ്ഞു.

സംഭവശേഷം ഒളിവിലായിരുന്ന അജേഷ് രാജന്‍, ഷൈറ്റ് ജോസഫ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അബദ്ധത്തിലാണ് ടോണിക്കു വെടിയേറ്റതെന്നു ഇവര്‍ പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരേ പോലിസ് നരഹത്യക്കു കേസെടുത്തു.

രക്ഷപ്പെടാനുള്ള ശ്രമത്തില്‍ വെടിയേറ്റു

ആനയില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് വെടിവച്ചതെന്നും ഇത് ലക്ഷ്യം തെറ്റി ടോണിക്കു കൊള്ളുകയായിരുന്നുവെന്നാണ് പിടിയിലായവര്‍ പോലിസിനോട് പറഞ്ഞത്.

സംഭവം നടന്നത് ബുധനാഴ്ച

വനാതിര്‍ത്തിയില്‍ നിന്ന് കിലോ മീറ്ററുകള്‍ ഉള്ളില്‍ ഞായപ്പിള്ളി മുടിയുടെ സമീപം രണ്ടു മലകള്‍ക്കിടയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കാട്ടില്‍ വേട്ടയ്ക്കായി പോയ നാലാംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഒരാള്‍ക്കു പരിക്കേറ്റു

ആനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കവെ ടോണിക്കു വെടിയേറ്റപ്പോള്‍ ഒപ്പമുണ്ടായിരുന്ന ബേസില്‍ എന്നയാള്‍ക്കും പരിക്കുപറ്റി. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

മരണം രക്തസ്രാവത്തെതുടര്‍ന്ന്

വെടിയേറ്റുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് ടോണി മരിച്ചതെന്നു പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്. ടോണിയുടെ ദേഹത്ത് ആനയുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ മുറിവുകള്‍ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.

English summary
Two persons arrested in Hunter's death in Kerala forest. They said it was not a murder. They were trying to shoot the elephant and it got at hunter.
Please Wait while comments are loading...