കൊച്ചിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു; വെട്ടേറ്റ മൂന്നു കുട്ടികൾ ആശുപത്രിയിൽ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: ഭാര്യയെയും മൂന്നു മക്കളെയും വെട്ടിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. തോപ്പുംപടിയിലാണ് സംഭവം. ഇതിൽ വെട്ടേറ്റ ഭാര്യ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്നു കുട്ടികളെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദിലീപിനെക്കുറിച്ച് ഇനി ഇല്ലാക്കഥകൾ പറയരുത്! ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് സർവ്വേ!

കണ്ണിൽ ചോരയില്ലാതെ കർണ്ണാടക സർക്കാർ! മദനി കേരളത്തിലേക്കില്ല...ഇനി പിണറായി കനിയണം...

ആഗസ്റ്റ് രണ്ട് ബുധനാഴ്ച പുലർച്ചയോടെയാണ് നഗരത്തെ നടുക്കിയ സംഭവമുണ്ടായത്. കരുംവേലിപ്പടി സ്വദേശിനി ജാൻസിയാണ് ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജാൻസിയെ ആക്രമിച്ചതിന് പിന്നാലെയാണ് ഭർത്താവായ റഫീഖ് മക്കൾക്ക് നേരെ തിരിഞ്ഞത്.

murder

മൂന്നു കുട്ടികളെയും റഫീഖ് മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. റഫീഖിന്റെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ കുട്ടികൾ രക്ഷപ്പെടാനായി അമ്മയുടെ അടുത്തെത്തിയപ്പോഴാണ് ജാൻസി കൊല്ലപ്പെട്ടതറിയുന്നത്. തുടർന്ന് കുട്ടികൾ ഉറക്കെ നിലവിളിച്ചതോടെ റഫീഖ് തൊട്ടടുത്ത മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു.

മലയാളി നഴ്സിന്റെ ക്രൂരത! യെമൻ പൗരനായ ഭർത്താവിനെ വെട്ടിനുറുക്കി 110 കഷണങ്ങളാക്കി! യുവതി ഒളിവിൽ...

ഭർത്താവിനെ ഇറക്കിവിട്ടു!കാമുകനെ കൂടെക്കൂട്ടി! വയനാട്ടിലൂടെ കാറിൽ കറങ്ങുന്ന സുന്ദരി കൊലക്കേസിൽ അകത്ത്

കുട്ടികളുടെ നിലവിളി കേട്ട അയൽവാസികളാണ് ആദ്യം സംഭവമറിയുന്നത്. ഉടൻ തന്നെ പരിക്കേറ്റ മൂന്നു കുട്ടികളെയും ആശുപത്രിയിലെത്തിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു പേരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
husband killed his wife and commits suicide in kochi.
Please Wait while comments are loading...