അമേരിക്കയിൽ പോകണമെന്ന് ഭാര്യ വാശിപിടിച്ചു; അരിശംമൂത്ത ഭർത്താവ് വെട്ടുകത്തിയെടുത്ത് വെട്ടി!
ഇരിങ്ങാലക്കുട: മാള സ്വദേശി ഭാര്യയെ വെട്ടിക്കൊന്ന് തൂങ്ങി മരിച്ചു. മാള സ്വദേശി ഇമ്മാനുവലിനെയും ഭാര്യ മേഴ്സിയെയുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇരിങ്ങാലക്കുടയിലാണ് സംഭവം. രാവിലെ പാല്‍വിതരണത്തിന് എത്തിയ യുവാവാണ് ഇമ്മാനുവേല്‍ തൂങ്ങിമരിച്ചതായി കാണുന്നത്.
അമേരിക്കയിലുള്ള മകളുടെ അടുത്തേയ്ക്ക് ഭാര്യ പോകുന്നതിനെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. റിട്ടേർഡ് ജീവനക്കാരായ രണ്ട പേരും വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ആന്ധ്ര പോലീസിൽ സബ് ഇൻസ്പെക്ടറായിരുന്നു. ഭാര്യ ലിറ്റിൽ ഫ്ലവർ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപികയായിരുന്നു.

പാൽക്കാരൻ യുവാവ്
ജനലിന്റെ കര്‍ട്ടണ്‍ നീങ്ങിക്കിടന്നിരുന്നതുകൊണ്ട് പാൽവിതരണത്തിനു എത്തിയ യുവാവ് നോക്കിയപ്പോവാണ് ഇമ്മാനുവൽ തൂങ്ങി മരിച്ചതായി കാണുന്നത്. യുവാവ് പെട്ടെനന് തന്നെ ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിക്കുകായായിരുന്നു.

വാടക വീട്ടിൽ
തുടർന്ന് പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഭാര്യ മേഴ്സിയുടെ മൃതദേഹവും കണ്ടെത്തിയത്. പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതുകൊണ്ട് വാടക വീട്ടിലാണ് ഇമ്മാനുവലും ഭാര്യയും താമസിക്കുന്നത്. നാല് പെൺമക്കളാണ് ഇവർക്കുള്ളത്.

ആത്മഹത്യക്കുറിപ്പ്
അമേരിക്കയിലുള്ള മൂത്തമകളുടെ അടുത്തേക്ക് മേഴ്സി പോകുന്നത് ഇമ്മാനുവൽ വിലക്കിയിരുന്നു. ഇതേ തുടർന്നുള്ള തർക്കത്തിനിടെ ദേഷ്യം കൊണ്ട് ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. പെട്ടെന്നുള്ള ദേഷത്തിൽ സംഭവിച്ചതിൽ മനംനൊന്ത് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് തൂങ്ങി മരിക്കുകയായിരുന്നു.

പോലീസ് നിഗമനം
നാല് മക്കളും വിവാഹിതരാണ് ഇളയമകൾ ബെംഗളൂരുവിൽ ഐടി ഉദ്യാഗസ്ഥയാണ്. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നും തന്നെയില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനമായിരിക്കാം സംഭവത്തിന് കാരണമായതെന്നാണ് പോലീസ് നിഗമനം.












Click it and Unblock the Notifications