പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ സ്വാമിയുടെ പൂജ.. രുദ്രാക്ഷം.. ഭാര്യ വന്നില്ല, പോയത് 25 ലക്ഷം

  • Written By:
Subscribe to Oneindia Malayalam

കോട്ടയം: ജ്യോതിഷത്തിന്റെയും മന്ത്രവാദിത്തിന്റെയുമെല്ലാം മറവില്‍ പലരും സാമ്പത്തികമായി കബളിപ്പിക്കപ്പെടാറുണ്ട്. വ്യാജന്മാരുടെ കയ്യില്‍ കുടുങ്ങി ലക്ഷങ്ങള്‍ തന്നെ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. കവടി നിരത്തി ജീവിതത്തില്‍ സമ്പത്തും സന്തോഷവും കൊണ്ടുവരാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ് പലപ്പോഴും കബളിപ്പിക്കപ്പെടുക.

കോട്ടയം സ്വദേശിയായ അമേരിക്കന്‍ മലയാളിക്ക് നഷ്ടപ്പെട്ടത് ഒന്നും രണ്ടുമല്ല, 25 ലക്ഷം രൂപയാണ്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാനാണ് റോബിന്‍ മാത്യു ശ്രമം നടത്തിയത്. പക്ഷെ പണി പാളിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

പിണങ്ങിപ്പോയ ഭാര്യ

പിണങ്ങിപ്പോയ ഭാര്യ

കോട്ടയം കോഴഞ്ചേരി മെഴുവേലി സ്വദേശിയായ റോബിനും ഭാര്യയും അമേരിക്കയിലാണ് താമസം. ഭാര്യ പിണങ്ങിപ്പോയപ്പോള്‍ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി നടത്തിയ പൂജയാണ് റോബിന് കെണിയായത്. ഭാര്യ പിണങ്ങിപ്പോയ വിവരം റോബിന്‍ നാട്ടിലെ ബന്ധുക്കളെ അറിയിച്ചിരുന്നു.

പരിഹാരത്തിന് പൂജ

പരിഹാരത്തിന് പൂജ

റോബിന്റെ അമ്മയുടെ സഹോദരിയായ രാജമ്മ പത്രോസും ഭര്‍ത്താവ് ടിഎം പത്രോസും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നേറ്റു. ഭാര്യയെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ചങ്ങനാശ്ശേരിയിലെ ഒരു സ്വാമിയെക്കൊണ്ട് പൂജ നടത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും എന്നാണ് വിശ്വസിപ്പിച്ചത്.

തട്ടിയത് 25 ലക്ഷം

തട്ടിയത് 25 ലക്ഷം

പൂജയ്‌ക്കെന്ന പേരില്‍ ലക്ഷങ്ങളാണ് രാജമ്മയും ഭര്‍ത്താവും ചേര്‍ന്ന് റോബിനില്‍ നിന്ന് വാങ്ങിച്ചെടുത്തത്. 2004 ഓഗസ്റ്റ് മുതല്‍ 2007 മാര്‍ച്ച് വരെ പല തവണയായി രാജമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് നല്‍കിയത് 50,300 യുഎസ് ഡോളറാണ്. അതായത് 25ലക്ഷം രൂപ.

രുദ്രാക്ഷം അയച്ച് നൽകി

രുദ്രാക്ഷം അയച്ച് നൽകി

ഭാര്യ തിരിച്ച് വരുന്നതിന് വേണ്ടി സ്വാമി പൂജ നടത്തിയെന്ന് പറഞ്ഞ് ഒരു രുദ്രാക്ഷ മാലയും ഇവര്‍ റോബിന് അമേരിക്കയിലേക്ക് അയച്ച് കൊടുത്തു. ഈ മാല ധരിച്ചാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരുമാകും എന്നും പറഞ്ഞു. എന്നാല്‍ മാല ഇട്ടിട്ടും ഭാര്യ തിരിച്ച് വന്നില്ല.

നാട്ടിലെത്തിയപ്പോൾ ചതി മണത്തു

നാട്ടിലെത്തിയപ്പോൾ ചതി മണത്തു

റോബിന്‍ അതിനിടെ നാട്ടില്‍ വന്നപ്പോള്‍ പൂജ നടത്തിയ സ്വാമിയെ നേരിട്ട് കാണണം എന്ന് രാജമ്മയോടും ഭര്‍ത്താവിനോടും ആവശ്യപ്പെട്ടു. എന്നാല്‍ സ്വാമിയെ കാണാനാവില്ലെന്നും കണ്ടാല്‍ അപകടമാവും എന്നുമാണ് ഇവര്‍ പറഞ്ഞത്. ഇതോടെ റോബിന് ചതി മണത്തു.

മൂന്ന് വർഷം തടവ്

മൂന്ന് വർഷം തടവ്

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണ് എന്ന് റോബിന് മനസ്സിലായത്. ഇതോടെ റോബിന്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പാമ്പാടി പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.ഇരുവര്‍ക്കും കോടതി 3 വര്‍ഷം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചു.

വീപ്പയ്ക്കുള്ളിലെ സ്ത്രീയുടെ അസ്ഥികൂടത്തിന്റെ രഹസ്യങ്ങൾ ചുരുളഴിയുന്നു! അത് ശകുന്തള തന്നെ

നടിയെ ഭാര്യയായി വേണം! കൊന്ന് കത്തിക്കാൻ പദ്ധതി.. പണം വാങ്ങി ഒത്തുകളിച്ചു! ഷമിക്കെതിരെ ഭാര്യ വീണ്ടും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Husband and wife arrested in Kottayam for cheating money

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്