താന്‍ ഇന്നസെന്റിന് എതിരല്ലെന്ന് കല്‍പന
ചാലക്കുടി: തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്ക് താരങ്ങളുണ്ടെങ്കില്‍ ആളെക്കൂട്ടാം എന്ന തന്ത്രം രാഷ്ട്രീയക്കാര്‍ക്ക് നല്ലവണ്ണം അറിയാം. അങ്ങനെആം ആദ്മി പാര്‍ട്ടി നടത്തിയ ഒരു തന്ത്രത്തില്‍ പെട്ടുപോയത് ദേശീയ പുരസ്‌കാര ജേതാവ് കൂടെയായ നടി കല്‍പനയാണ്.
കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ എ എ പി പ്രചാരണ പരിപാടിയുടെ വേദിയില്‍ കല്‍പനയെ കണ്ടവര്‍ക്കെല്ലാം സംശയം നടി ആം ആദ്മിയില്‍ ചേര്‍ന്നോ എന്നല്ല, മറിച്ച് ഇന്നസെന്റും കല്‍പനയും തമ്മില്‍ എന്തെങ്കിലും ശത്രുതയുണ്ടോ എന്നായിരുന്നു. ഇന്നസെന്റ് മത്സരിക്കുന്ന ചാലക്കുടി മണ്ഡലത്തില്‍ കല്‍പന എതിര്‍ സ്ഥാനാര്‍ത്ഥിയായ നൂറുദ്ദീന് വേണ്ടി പ്രാചാരണത്തിനിറങ്ങിയത് വാര്‍ത്തയായിരുന്നു.

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാനുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിച്ച് ഇപ്പോള്‍ കല്‍പന രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഒരിക്കലും ഇന്നസെന്റിന് എതിരല്ലെന്ന് കല്‍പന പറഞ്ഞു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയെണന്നറിയാതെയാണത്രെ കല്‍പന വേദിയില്ലതിയത്.
ആലുവ ജനസേവ ശിശുഭവന്റെ പ്രസിഡന്റ് ജോസ് മാവേലി ക്ഷണിച്ചിട്ടാണ്‍ ഞാന്‍ പരിപാടയില്‍ എത്തിയത്. പ്രോഗ്രം നടക്കുന്ന വേദിക്കരികില്‍ എത്തിയപ്പോള്‍ മാത്രമാണ് ഇത് പാര്‍ട്ടി പ്രചാരണപരിപാടിയാണെന്ന് മനസ്സിലായത്. എ എ പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൂടെയായ ജോസ് മാവേലി സത്യം മറച്ചുവച്ച് തന്നെ വേദിയിലെത്തിക്കുകയായിരുന്നെന്ന് കല്‍പന പറയുന്നു.
യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ നൂറുദ്ദീന് വേണ്ടി കല്‍പന വോട്ട് അഭ്യര്‍ത്ഥിച്ചെന്നും വാര്‍ത്തളിുണ്ടായിരുന്നു. എന്നാല്‍ പ്രസംഗത്തില്‍ താന്‍ ഒരു നേതാവിന്റെ പേരും പരമാര്‍ശിച്ചിട്ടില്ലെന്ന് കല്‍പന പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി വോട്ട് ചെയ്തിട്ടില്ല. ഇനിയും ഒരു പാര്‍ട്ടിയോടും അുഭാവം വച്ചുപുലര്‍ത്താനും ആഗ്രഹക്കുന്നില്ല- കല്‍പന വ്യക്തമാക്കി.












Click it and Unblock the Notifications