പന്ന്യന്‍ അവധിയിലല്ല, ഒളിവിലും അല്ല
കണ്ണൂര്‍: താന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തു എന്ന വാര്‍ത്തകളെ നിഷേധിച്ച് പന്ന്യന്‍ രവീന്ദ്രന് രംഗത്ത്. താന്‍ ഒളിവിലല്ല, അവധിയിലും അല്ലെന്നാണ് പന്ന്യന്‍ രവീന്ദ്രന് വ്യക്തമാക്കിയത്.
സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് കണ്ണൂരിലെ വീട്ടില്‍ പന്ന്യന്‍ വിശ്രമത്തനെത്തിയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ആരോഗ്യകാരണങ്ങളാല്‍ താന്‍ തത്കാലം അവധിയെടുക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതിന് ശേഷമാണ് പ്രതികരണം മാറ്റിയത്.

സംഘടനാ പ്രശനങ്ങളല്ല ഇപ്പോഴത്തെ മാറി നില്‍ക്കലിന് കാരണം എന്ന് പന്ന്യന്‍ ഉറപ്പിച്ച് പറയുന്നു. അസുഖം കാരണം വീട്ടില്‍ കുറച്ച് ദിവസം തങ്ങാന്‍ വേണ്ടി വന്നതാണ്. രണ്ട് ദിവസത്തിനകം തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായ വഴിയിലൂടൊണെന്ന് പന്ന്യന്‍ സമ്മതിച്ചു. അത് തിരിച്ചറിയാന്‍ കഴിയാതെ പോയത് തങ്ങളെ പോലുള്ള നേതാക്കളുടെ തെറ്റാണെന്നും പന്ന്യന്‍ സമ്മതിക്കുന്നു. എന്തായാലും ഈ തിരഞ്ഞെടുപ്പോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയൊരു പാഠം പഠിച്ചുവെന്നും പന്ന്യന്‍ പറഞ്ഞു.
ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ പന്ന്യന്‍ രവീന്ദ്രനായിരുന്നു താത്പര്യം എന്നാണ് പുറത്താക്കപ്പെട്ട ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി ആരോപിക്കുന്നത്. പണം വാങ്ങിയ കാര്യവും പന്ന്യനെ അറിയിച്ചിരുന്നു എന്നും ശശി ആരോപിക്കുന്നു.
എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പന്ന്യന്‍ രവീന്ദ്രന് നിഷേധിച്ചു. ജില്ലാ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതിന് ശേഷമാണ് താന്‍ അറിയുന്നതെന്നും ബെന്നറ്റുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications