കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ സാന്ദ്രാ തോമസ് ഞാനല്ല... സത്യമായിട്ടും ഞാനല്ല; ഡിവൈഎഫ്‌ഐകാര്‍ക്കെതിരെ കേസ് കൊടുത്തിട്ടില്ല!

നടിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസിനെ ഭീഷണിപ്പെടുത്തി എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നത്. ഇതിന് മറുപടിയായാണ് 'ആ സാന്ദ്രാ തോമസ് ഞാനല്ല' എന്ന പോസ്റ്റ് ഇട്ടത്.

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: ഏഴ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഇടയാക്കിയ പരാതി നല്‍കിയ സാന്ദ്രാ തോമസ് ഞാനല്ലെന്ന് നടിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസ്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ കഴിഞ്ഞ ദിവസം കൊച്ചി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന കൊച്ചി സ്വദേശി സാന്ദ്രാ തോമസിന്റെ പരാതിയിലായിരുന്നു സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ നടിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസിനെ ഭീഷണിപ്പെടുത്തി എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നത്. ഇതിന് മറുപടിയായാണ് 'ആ സാന്ദ്രാ തോമസ് ഞാനല്ല' എന്ന പോസ്റ്റ് തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ടത്.

ഭീഷണി

ഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞായിരുന്നു വനിത സംരംഭകയായ കൊച്ചി സ്വദേശി സാന്ദ്രാ തോമസിനെ സംഘം ഭീഷണിപ്പെടുത്തിയത്.

മേഖലാ സെക്രട്ടറിയും

മേഖലാ സെക്രട്ടറിയും

ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഫൈസല്‍ ഉള്‍പ്പെടെയുള്ളവരെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇവര്‍

ഇവര്‍

മോഷണമുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതികളായ കറുകപ്പള്ളി സിദ്ദിഖ്, വിച്ചാണ്ടി എന്ന പേരിലറിയപ്പെടുന്ന വിന്‍സന്റ്, നിയാസ്, കമാലുദ്ദീന്‍, ജോഷി, അജയന്‍ എന്നിവരാണ് അറസ്റ്റിലായത്.

 ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

സാന്ദ്രാ തോമസ് കലൂര്‍ സ്വദേശിയായ കമാലുദ്ദീനില്‍ നിന്നും വസ്തു വാങ്ങിയിരുന്നു. എന്നാല്‍ കരാറില്‍ പറഞ്ഞ തുകയില്‍ നിന്നും കൂടുതലായി 50 ലക്ഷം രൂപ കൂടി വേണമെന്ന് കമാലുദ്ദീന്‍ ആവശ്യപ്പെട്ടതായാണ് പരാതി. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കമാലുദ്ദീന്റെ സുഹൃത്തുക്കളായ സിദ്ദീഖ്, ഫൈസല്‍, നിയാസ്, ജോഷി, വിന്‍സന്റ്, അജയന്‍ എന്നിവര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി.

English summary
I didn't file case against DYFI workers: Sandra Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X