Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് എന്താണെന്ന് പോലും അറിയില്ല, കഴിവുള്ളതിനാലാണ് ജോലി ലഭിച്ചതെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതിനെ തുടര്‍ന്ന് എച്ച് ആര്‍ ഡി എസ് ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ ഡി എസ് നിലവില്‍ അട്ടപ്പാടിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സംഘടന കൂടിയാണ്.

ഇവിടെയാണ് സ്വപ്‌ന സുരേഷിന് ജോലി ലഭിച്ചത്. സ്വപ്നയ്ക്ക് ജോലി നല്‍കിയതോടെ ഈ സ്ഥാപനത്തിന്റെ രാഷ്ട്രീയമെന്താണെന്ന് ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും. എന്നാല്‍ വിവാദങ്ങള്‍ നിലനില്‍ക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വപ്‌ന സുരേഷ്.

1

തന്നെ കൂട്ടം കൂടി ആക്രമിക്കുകയാണെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. എല്ലാത്തിനും പിന്നില്‍ എം ശിവശങ്കര്‍ ആണെന്നും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു. ആര്‍ എസ് എസ് എന്താണെന്ന് പോലും തനിക്ക് അറിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.

2

കഴിവുള്ളതിനാലാണ് എച്ച് ആര്‍ ഡി എസില്‍ ജോലി കിട്ടിയതെന്നും നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ കുറിച്ച് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സ്ഥാപനവുമായി നേരത്തെ ബന്ധമില്ലെന്നും എന്നാല്‍ വെള്ളിയാഴ്ച മുതല്‍ അവിടുത്തെ ജീവനക്കാരിയാണെന്നും സ്വപ്ന പറഞ്ഞു. ജോലിക്ക് വേണ്ടി ഒരുപാട് പേരെ സമീപിച്ചെങ്കിലും എല്ലാവരും പറഞ്ഞത് ജോലി തരാന്‍ പേടിയാണെന്നാണ്. അനില്‍ എന്ന സുഹൃത്ത് വഴിയാണ് എച്ച് ആര്‍ ഡി എസില്‍ ജോലി ലഭിച്ചതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

3

നിങ്ങള്‍ക്ക് എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ജീവിക്കാന്‍ അനുവദിക്കണമെന്നും ഞാന്‍ എന്റെ മകളെ എങ്ങനെയെങ്കിലും ഒന്ന് വളര്‍ത്തിക്കോട്ടെയെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം, എച്ച്.ആര്‍.ഡി.എസ് ആര്‍ എസ് എസ് അനുകൂല സംഘടനയാണെന്നാണ് ഇടതുപക്ഷം പറയുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് എച്ച് ആര്‍ ഡി എസ് വിശദീകരിക്കുന്നത്. 1995ലാണ് എച്ച് ആര്‍ ഡി എസിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ 1997ലാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായത്.

4

ഇതിനിടെ, സ്വപ്‌ന സുരേഷ് ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ നിയമനത്തെ എതിര്‍ത്ത് എച്ച് ആര്‍ ഡി എസ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. സ്വപ്‌നയുടെ നിയമനം അസാധുവാണെന്നും സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്.

5

അതേസമയം, തൊടുപുഴ സ്വദേശി അജി കൃഷ്ണന്‍, സഹോദരന്‍ ബിജു കൃഷ്ണന്‍, അഡ്വ. സിറിയക് ജേക്കബ് , ഡോ. രഘുനാഥ്, നാരായണന്‍ നായര്‍, വ്യാപാരി ഏകോപന സമിതി വൈസ് പ്രസിഡണ്ടായിരുന്ന മാരിയില്‍ കൃഷ്ണന്‍നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത്. കേരളത്തില്‍ അട്ടപ്പാടി കേന്ദ്രീകരിച്ചാണ് എച്ച് ആര്‍ ഡി എസിന്റെ പ്രവര്‍ത്തനം. എച്ച് ആര്‍ ഡി എസിന്റെ രാഷ്ട്രീയവും അവരുടേ നേതൃത്വത്തിന്റെ രാഷ്ട്രീയം എന്താണെന്നുമുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലല്‍ ഉയരുന്നത് .

Recommended Video

cmsvideo
    കേരളം; മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല, ആർഎസ്എസ് എന്താണെന്ന് പോലും അറിയില്ല: സ്വപ്ന സുരേഷ്
    6

    എന്നാല്‍ എച്ച് ആര്‍ ഡി എസുമായി ബി ജെ പിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചത്. സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച്ആര്‍ഡിഎസിന് സിപിഎമ്മുമായാണ് ബന്ധം. പഴയ എസ് എഫ്‌ ഐ നേതാവാണ് കമ്പനിയുടെ തലപ്പത്തിരിക്കുന്നത്. പിണറായി വിജയനാണ് കമ്പനിയുടെ ലോഗോ പ്രകാശിപ്പിച്ചത് . തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് എം എം മണിയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+